തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ 28 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന 38-ാമത് ദേശീയ ഗയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ രാജ്യാന്തര ബാസ്കറ്റ്ബോൾ താരം പി എസ് ജീന നയിക്കും. 437 കായിക താരങ്ങളടക്കം 550 അംഗ സംഘമാണുള്ളത്.കൂടാതെ 113 ഒഫിഷ്യലുകളുമുണ്ട്. മുൻ നീന്തൽ താരവും ഒളിമ്പ്യനുമായ സെബാസ്റ്റ്യൻ സേവ്യറാണ് കേരളാ ടീമിന്റെ സംഘത്തലവൻ.ട്രയാത്ലണിനുള്ള ആറംഗ സംഘം നെടുമ്പാശ്ശേരിയിൽ നിന്ന് വിമാന മാർഗ്ഗം ഉത്തരാഖണ്ഡിലെത്തി. കേരള ടീമിന്റെ യാത്ര, പരിശീലന ക്യാമ്പ്, സ്പോർട്സ് […]Read More
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡുപെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. 62 ലക്ഷത്തിലേറെ പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. ഇതിന് 1604 കോടിയാണ് സർക്കാർ അനുവദിച്ചത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലും പെൻഷൻ എത്തും. ജനുവരിയിലെ പെൻഷനും ഒപ്പം ഒരു ഗഡു കുടിശ്ശികയുമാണിത്Read More
കഠിനംകുളത്തു വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസിൻ്റെ പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണാണ് പിടിയിലായത്. കോട്ടയം ചിങ്ങവനത്തു നിന്നാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. വിഷ വസ്തു കഴിച്ചതിനെ തുടർന്നു ജോണ്‍സനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മുൻപ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണു ജോണ്‍സനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു ജോൺസൺ. അന്വേഷണ സംഘം തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കു പുറപ്പെട്ടു. ഇയാളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നാണു വിവരം. Read More
തിരുവനന്തപുരത്ത് യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് സ്വദേശി ആതിര (33) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിലെ പൂജാരി രാജീവിന്റെ ഭാര്യയാണ് ആതിര. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ഭാര്യ ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്. രാവിലെ 8.30 ന് ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം. 8.30 ന് മകനെ സ്കൂളിൽ പറഞ്ഞയച്ചപ്പോൾ യുവതി വീട്ടിൽ ഉണ്ടായിരുന്നു. കഴുത്തിൽ കത്തി കയറ്റി […]Read More
തിരുവനന്തപുരം: നഗരസഭയിൽ 23,700-52,600 ശമ്പള സ്കെയിലിൽ ആന്റീ മൊസ്ക്വിറ്റോ കൺട്രോൾ വർക്കർ സ്ഥിരം ഒഴിവിലേക്കായി ഉദ്യോഗാർഥാകൾ 30നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നേരിട്ട് രജിസ്റ്റർ ചെയ്യണം. പ്രായം: 18-41 നും മധ്യേ.യോഗ്യത: എട്ടാം ക്ലാസ്,സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. സ്ത്രീകൾ അപേക്ഷിക്കാൻ അർഹരല്ല.Read More
തിരുവനന്തപുരം ബാലരാമപുരത്തെ ഗോപന് സ്വാമിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബം ഏറ്റുവാങ്ങി. ഇന്ന് രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. വിപുലമായ ചടങ്ങുകളോടെ മഹാസമാധിയായാണ് ഗോപന് സ്വാമിയുടെ മൃതദേഹം സംസ്കരിക്കുക. ദുരൂഹതകൾ നിരഞ്ഞുനിന്നിരുന്നെങ്കിലും നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ […]Read More
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും. തിരുവനന്തപുരം – അങ്കമാലി എം സി റോഡിന്റെ ഏറ്റവും തിരക്കുള്ള ജങ്ഷനാണിത്.തൈക്കാടു മുതൽ ആലന്തറ വരെയുള്ള മൂന്ന് കിലോമീറ്റർ ഭാഗത്താണ് വൻ ഗതാഗതക്കുരുക്കുണ്ടാകുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി 28 കോടി രൂപയ്ക്കാണ് ടെൻഡർ എടുത്തത്. കിഫ്ബി ഫണ്ടുപയോഗിച്ച് പിഡബ്ലുഡി മുഖാന്തരം കേരള റോഡ് […]Read More
തിരുവനന്തപുരം: ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ പരിശീലനത്തിനും മറ്റ് ഒരുക്കങ്ങൾക്കുമായി സംസ്ഥാന സർക്കാർ 4.5 കോടി രൂപ അനുവദിച്ചു.ആദ്യഗഡുവാണിത്. പരിശീലന ക്യാമ്പുകൾ, ജഴ്സി, കായികോപകരണങ്ങൾ, വിമാന യാത്രാ ക്കൂലി എന്നിവയ്ക്കാണ് തുക ഉപയോഗിക്കുക. 9.9 കോടി രൂപ അനുവദിക്കാനാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നത്.ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗയിംസിനുള്ള കേരളാ ടീമിന്റെ യാത്ര ഇത്തവണ വിമാനത്തിലാണ്. മത്സര ഷെഡ്യൂൾ അനുസരിച്ചാകും കായികതാരങ്ങളെ . കൊണ്ടുപോകുന്നത്. വിമാന ടിക്കറ്റ് എടുക്കാൻ സർക്കാർ […]Read More
തിരുവനന്തപുരം: വന നിയമ ഭേദഗതിയിൽ നിന്നു പിന്മാറി സർക്കാർ. നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘കർഷകരുടെ ആശങ്കകൾ ഗൗരവത്തോടെ കാണുന്നു. ഇവ പരിഹരിക്കാതെ നിയമം നടപ്പിലാക്കില്ല. കർഷക താത്പര്യങ്ങൾക്കെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ല. എല്ലാ നിയമവും മനുഷ്യരുടെ നിലനിൽപിനും പുരോഗതിക്കും വേണ്ടിയുള്ളതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ‘1961 ലെ കേരളാ വന നിയമത്തിന്റെ ഇപ്പോള്‍ പറയുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ ആരംഭിക്കുന്നത് 2013 ലാണ്. അന്ന് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. 2013 മാര്‍ച്ച് മാസത്തില്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ […]Read More
തിരുവനന്തപുരം: തമ്പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനു ശേഷം ഒപ്പമുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു/ പേയാട് സ്വദേശി കുമാറാ(52)ണ് ആശ(42)യെ കഴുത്തറുത്തതിനു ശേഷം ആത്മഹത്യ ചെയ്തത്. തമ്പാനൂർ ബസ്റ്റാൻഡ് അകത്തെ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം തീയതിയാണ് തമ്പാനൂർ ബസ്റ്റാൻഡിലെ ടൂറിസ്റ്റ് ഫോമിൽ ഇവർ മുറിയെടുത്തത്. ഇന്നലെ പലതവണ ഹോട്ടൽ ജീവനക്കാർ മുറിയിൽ മുട്ടി വിളിച്ചിട്ടും വാതിൽ തുറക്കുന്നില്ലായിരുന്നു.Read More
