ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡ് നിലപാട് വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇത് ശബരിമലയെ തകർക്കാൻ ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ‘ഇത് അംഗീകരിച്ചു തരാൻ ബിജെപി ഒരുക്കമല്ല. ഭക്തർക്കും ഹൈന്ദവ സംഘടനകൾക്കുമൊപ്പം പാർട്ടി നിലകൊള്ളും. മാലയിട്ട് വരുന്ന ഒരു ഭക്തന് പോലും അയ്യപ്പനെ കാണാതെ തിരിച്ചു പോവേണ്ട സാഹചര്യമുണ്ടാകരുത്, സുരേന്ദ്രൻ പറഞ്ഞു. ‘മറ്റ് സംസ്ഥാനങ്ങളിലെ ഭക്തർ ദീർഘകാലത്തെ കാൽനട യാത്രയിലൂടെയാണ് മല ചവിട്ടാനെത്തുന്നത്. വെർച്ച്വൽ ബുക്കിംഗ് അവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. […]Read More
തിരുവനന്തപുരം:സംസ്ഥാന പൊലീസ് ഇന്റലിജൻസ് വിഭാഗം മേധാവിയായി എഡിജിപി പി വിജയനെ നിയമിച്ചു.മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയിലേയ്ക്ക് മാറ്റിയ ഒഴിവിലാണ് നിയമനം. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പി വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്.എറണാകുളം കുറ്റാന്വേഷണ വിഭാഗം ഐജി എ അക്ബറിന് പൊലീസ് അക്കാദമി ഡയറക്ടറുടെ അധിക ചുമതല നൽകി.Read More
തിരുവനന്തപുരം:വാഹനങ്ങളിൽ യാത്രചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്ക് നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഒരുവയസു മുതൽ നാലുവയസു വരെയുള്ള കുട്ടികൾക്കായി ബേബി സീറ്റു വേണം. ഇത് പിറകിലായിരിക്കണം.കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാൻ അനുവദിക്കില്ല. ഒരുവയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടിയുടെ മുഖം നെഞ്ചോട് ചേർത്ത് പിടിക്കുകയും വേണം. ഇവർ പിൻസീറ്റിൽ ഇരിക്കുന്നതാണ് നല്ലത്. നാലുമുതൽ 14 വയസുവരെയുള്ള 135 സെന്റീമീറ്റർ താഴെ ഉയരമുള്ള കുട്ടികൾ വാഹനങ്ങളിൽ പ്രത്യേക കുഷ്യൻ സംവിധാനത്തിൽ സുരക്ഷ ബെൽറ്റ് […]Read More
തിരുവനന്തപുരം:ഇരുപത്തഞ്ചു കോടിരൂപ ഒന്നാം സമ്മാനമുള്ള തിരുവോണം നറുക്കെടുപ്പ് ബുധനാഴ്ച. നാളെ പകൽ ഒന്നരയ്ക്ക് ഗോർക്കി ഭവനിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നറുക്കെടുക്കും. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനാകും. പൂജാ ബമ്പർ ടിക്കറ്റും പ്രകാശിപ്പിക്കും. ബമ്പർ ടിക്കറ്റ് വിൽപന 70 ലക്ഷത്തിലെത്തി. 80 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലെത്തിച്ചതു്. 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനം ലഭിക്കും. 500 രൂപയാണ് അവസാനത്തെ സമ്മാനം. പാലക്കാട് ജില്ലയാണ് വിൽപ്പനയിൽ മുന്നിൽ. 12,78,720 […]Read More
തിരുവനന്തപുരം: പി വിജയൻ സംസ്ഥാനത്തെ പുതിയ ഇന്റലിജൻസ് മേധാവിയാകും. മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം. എം ആർ അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻപ് സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി വിജയൻ. ഏലത്തൂര് ട്രെയിന് തീവയ്പ് കേസില് പ്രതിയുമായുള്ള യാത്രാവിവരങ്ങള് പുറത്തായത് വിജയന് വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്ട്ട്. നിലവില് കേരള പൊലീസ് അക്കാദമി ഡയറക്ടറാണ് പി വിജയന്. എ അക്ബറിനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന് […]Read More
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തണം. മലപ്പുറം സ്വർണക്കടത്തും ഹവാല കേസുകളും വിശദീകരിക്കണം. ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വിശദീകരിക്കണം. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വിശദീകരിക്കണമെന്നും ഗവർണർ നിർദേശിച്ചു. രണ്ടു വിഷയങ്ങളിലും ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ നൽകിയില്ല. ഇതേത്തുടർന്നാണ് നേരിട്ടെത്താനുള്ള നിർദേശം.Read More
തിരുവനന്തപുരം:വയലാർ രാമവർമ്മ സ്മാരക സാഹിത്യ അവാർഡ് അശോകൻ ചരുവലിന്റെ “കാട്ടൂർകടവ്”നോവലിന് ലഭിച്ചു. ഒരുലക്ഷം രൂപയും കാനായി കുത്തിരാമൻ രൂപകല്പന ചെയ്ത വെങ്കലപ്രതിമയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ബെന്യാമിൻ, പ്രൊഫ.കെ എസ് രവികുമാർ, ഗ്രേസി എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണയിച്ചത്. വയലാറിന്റെ ചരമദിനമായ 27 ന് വൈകിട്ട് 5.30 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ജൂറി അംഗങ്ങളും ട്രസ്റ്റ് ഭാരവാഹികകളും വാർത്താസമ്മേളനത്തിൽ അറിയിച്ചു.സമീപ കാലത്ത് ഏറ്റവുമധികം ചർച്ചചെയ്യപ്പെട്ട നോവലാണ് കാട്ടൂർകടവ്. മനോഹരമായ സ്വയം വിമർശനാത്മകതയാണ് നോവലിന്റെ പ്രത്യേകതയെന്ന് […]Read More
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെ ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്നും നീക്കി ഉത്തരവ് പുറത്തിറക്കി. ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാനച്ചുമതലയും നൽകി. എന്നാൽ, അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപിയുടെ റിപ്പോര്ട്ട് ഉണ്ടായിരുന്നിട്ടും നടപടി സ്ഥാന മാറ്റത്തിൽ മാത്രമാണ് ഒതുങ്ങിയതെന്നതാണ് ശ്രദ്ധേയം. നിയമസഭാ സമ്മേളനം നാളെ പുനരാരംഭിക്കാനിരിക്കെയാണ് നിർണായക തീരുമാനം. മുഖ്യമന്ത്രി രാത്രി സെക്രട്ടേറിയറ്റിലെത്തി മടങ്ങിയതിന് പിന്നാലെയായിരുന്നു നിർണായക തീരുമാനവും പുറത്ത് വന്നത്. മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് […]Read More
ഗ്വാളിയർ:ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ ട്വന്റി 20 ഇന്ന്. ഗ്വാളിയറാണ് വേദി. സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഈ വേദിയിൽ 14 വർഷത്തിനു ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് എത്തുന്നത്. ക്യാപ്ടൻ സൂര്യകുമാർ യാദവിനു കീഴിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരക്കും. രാത്രി 7.30 നാണ് കളി. മലയാളി താരം സഞ്ജു സാംസണാണ് ശ്രദ്ധാകേന്ദ്രം. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് കഴിയുമോ എന്നതാണ് കാത്തിരിക്കുന്ന കാര്യം. ഓപ്പണറുടെ വേഷത്തിലായിരിക്കും സഞ്ജു എത്തുന്നത്. […]Read More
ശബരിമലയില് ഇത്തവണ ഓണ്ലൈന് ബുക്കിങ്ങ് മാത്രം അനുവദിക്കാന് തീരുമാനിച്ചു. ഒരു ദിവസം പരമാവധി 80,000 പേര്ക്ക് ദര്ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ചേര്ന്ന ശബരിമല മണ്ഡല- മകരവിളക്ക് മഹോത്സവ മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം. വെര്ച്ച്വല് ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെരഞ്ഞെടുക്കാനാവും. കാനന പാതയില് ഭക്തര്ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില് വാഹനങ്ങള് നിയന്ത്രിക്കേണ്ടി […]Read More