ധർമശാല:ഐപിഎൽ ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരി വിനോട് തോറ്റതോടെ പഞ്ചാബ്കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. മുംബൈ ഇന്ത്യൻസിന് പിന്നാലെ മടങ്ങുന്ന രണ്ടാമത്തെ ടീമാണ്. ബംഗളുരുവിനോട് 60 റണ്ണിനാണ് തോറ്റത്. വിരാട് കോഹ് ലിയുടെ മികവിൽ ഏഴിന് 241 എന്ന കൂറ്റൻ സ്കോർ നേടിയ ബംഗളുരുവിനെതിരെ പഞ്ചാബിന്റെ മറുപടി 181ൽ അവസാനിച്ചു. സ്കോർ ബംഗളുരു 7/ 241 പഞ്ചാബ് 181(17). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗളുരു തുടക്കം മുതൽ ആഞ്ഞടിച്ചു. കോഹ്ലിയോടൊപ്പം രജത്പടിദാർ, കാമറൂൺ […]Read More
Feature Post
ലണ്ടൻ:സ്പാനിഷ് പരിശീലകൻ യുലെൻ ലോ പെടെഗുയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡിന്റെ പരിശീലകനാകും. അടുത്ത സീസണിലാണ് അമ്പത്തേഴുകാരനായ ഗുയി ചുമതലയേൽക്കുന്നത്. നിലവിലെ പരിശീലകൻ ഡേവിഡ് മൊയെസ് തുടരേണ്ടതില്ലെന്ന് വെസ്റ്റ്ഹാം നേരത്തെ തീരുമാനിച്ചിരുന്നു.Read More
2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്.മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ് ടീമിലിടം നേടി. രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജുവിന് ഐപിഎലിലെ തകർപ്പൻ ഫോമാണ് തുണയായത്. ടീമിൽ ഉൾപ്പെടുമെന്ന് കരുതപ്പെട്ടിരുന്ന റിങ്കു സിംഗ് റിസർവ് പട്ടികയിലാണ്. ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തും ടീമിൽ ഇടം പിടിച്ചു. ശ്രീശാന്തിനു ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളി താരമാന സഞ്ജുവിന് ഫൈനൽ ഇലവനിൽ സ്ഥാനം ലഭിക്കാനിടയില്ല. ജയ്സ്വാൾ പ്രധാന ടീമിൽ […]Read More
ദുബായ്:ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്രനേട്ടം. ഏഴ് സ്വർണം ഉൾപ്പെടെ 29 മെഡലുകളാണ് നേടിയത്. ഇതിൽ 11 വീതം വെള്ളിയും, വെങ്കലവും ഉൾപ്പെടും. ചൈനയാണ് ചാമ്പ്യൻമാർ. 1996 നു ശേഷം ആദ്യമായാണ് ഇന്ത്യ രണ്ടാമതെത്തുന്നത്.അവസാന ദിവസം മലയാളി താരം സാന്ദ്ര മോൾ സാബു ഉൾപ്പെട്ട വനിതകളുടെ 4-400മീറ്റർ റിലേ ടീം സ്വർണം നേടി. അനുഷ്ക ദത്താത്രേ, കനിസ്റ്റ ടീന മരിയ, സായ് സംഗീത ദോദ് ല എന്നിവരാണ് മറ്റംഗങ്ങൾ. പുരുഷന്മാരിൽ പി അഭിരാം ഉൾപ്പെട്ട […]Read More
ന്യൂഡൽഹി:പി വി സിന്ധു, എച്ച് എസ് പ്രണോയ് ഉൾപ്പെടെ ഏഴ് ബാഡ്മിന്റൺ താരങ്ങൾ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി. വനിതകളിൽ സിന്ധു പന്ത്രണ്ടാമതാണ്. പുരുഷൻമാരിൽ പ്രണോയ് ഒമ്പതാമതും, ലക്ഷ്യ സെൻ പതിമൂന്നാമതു മാണ്.ഡബിൾസിൽ മൂന്നാം റാങ്കുകാരനായ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യവും യോഗ്യത നേടി. വനിതാ ഡബിൾസിൾ തനീഷ ക്രസ്റ്റോയും അശ്വനി പൊന്നപ്പയും പാരീസ് ടിക്കറ്റ് സ്വന്തമാക്കിയപ്പോൾ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന് യോഗ്യത നേടാനായില്ല.Read More
ചരിത്ര നെറുകയിൽ ഗുകേഷ്, ലോക ചാമ്പ്യൻഷിപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥി.|കാൻഡിഡേറ്റ്സ് കിരീടത്തിൽ മുത്തമിട്ട് ചരിത്രനേട്ടം കുറിച്ച ഇന്ത്യൻതാരം ഡി ഗുകേഷ്. കാൻഡിഡേറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ വിജയംനേടുന്ന പ്രായം കുറഞ്ഞ താരമായിരിക്കുകയാണ് 17കാരൻ.13 റൗണ്ടുകൾ പിന്നിടുമ്പോൾ ഒറ്റയ്ക്ക് ലീഡെടുത്ത താരം 14-ാം റൗണ്ടിൽ എതിരാളിയും യു.എസ് താരവുമായ ഹിക്കാറു നകാമുറയെ സമനിലയിൽ തളയ്ക്കുകയായിരുന്നു. ഇതോടെ ലോക ചാംപ്യനെ കണ്ടെത്താനുള്ള മത്സരത്തിനു യോഗ്യത നേടിയിരിക്കുകയാണ് ഗുകേഷ്.കാനഡയിലെ ടൊറന്റോയിൽ നടന്ന മത്സരത്തിൽ 13-ാം റൗണ്ടിൽ ഫ്രഞ്ച് താരം അലിറേ ഫിറോസയെ […]Read More
ഡൽഹി ക്യാപിറ്റൽസിനെതിരെ തകർപ്പൻ വിജയമാണ് ഹൈദരാബാദ് നേടിയത്. 7 വിക്കറ്റ് നഷ്ടത്തിൽ 266 റൺസ് നേടിയ ഹൈദരാബാദ് നിശ്ചിത ഓവർ അവസാനിക്കാൻ 5 ബോളുകൾ ബാക്കി നിൽക്കെ 199 റൺസിന് ഡൽഹിയെ പുറത്താക്കി. 67 റൺസിനാണ് ഹൈദരാബാദ് വിജയം നേടിയത്. റെക്കോര്ഡുകളുടെ പെരുമഴ തീർത്താണ് ഇന്നത്തെ ഡൽഹി ഹൈദരാബാദ് മത്സരം അവസാനിച്ചത്. ഇതോടെ ഡൽഹി പോയിൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനം നേടി. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ […]Read More
അഹമ്മദാബാദ്:ഐപിഎൽ ക്രിക്കറ്റിൽ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റൻസിന് വൻതോൽവി. ഡൽഹി ക്യാപ്റ്റൻസിനോട് ആറ് വിക്കറ്റിന് വീണു.17.3 ഓവറിൽ 89 റണ്ണിന് ഗുജറാത്തിനെ പുറത്താക്കിയ ഡൽഹി 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഫലം കണ്ടു. ഡൽഹിക്കായി അച്ചടക്കത്തോടെ മുഴുവൻ താരങ്ങളും പന്തെറിഞ്ഞു. പേസർ മുകേഷ് കുമാറിന് മൂന്ന് വിക്കറ്റുണ്ട്. ഇശാന്ത് ശർമ്മയ്ക്കും,ട്രിസ്റ്റൻ സ്ററമ്പ്സിനും രണ്ടു വീതം വിക്കറ്റുണ്ട്.ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർക്ക് ഓരോന്നും.റഷീദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ ( 24 പന്തിൽ 31). ടോസ് […]Read More
ടൊറൻേറാ:വിശ്വനാഥൻ ആനന്ദും കൊനേരു ഹമ്പിയുമില്ലാതെ മറ്റൊരു ഇന്ത്യൻ താരവും കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന്റെ പടിവാതിൽ കണ്ടിട്ടില്ല. ലോക ചെസിൽ ഇന്ത്യ വൻശക്തിയായി മാറിയ കാലത്ത് അഞ്ച് കളിക്കാരാണ് മാറ്റുരയ്ക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ ഇന്ന് രാത്രി 12നാണ് ആദ്യ റൗണ്ട് മത്സരം. 14 റൗണ്ട് മത്സരങ്ങൾ 21 വരെയുണ്ട്. ഹമ്പിയൊഴികെ നാല് പേർക്കും ഇന്ന് കന്നിയങ്കമാണ്. ഓപ്പൺ വിഭാഗത്തിൽ ആർ പ്രഗ്നാനന്ദ, വിദിത്ത് ഗുജറാത്തി, ഡി ഗു കേഷ് എന്നിവർ മത്സരിക്കും. വനിതകളിൽ ഹമ്പി ക്കൊപ്പം ആർ വൈശാലിയുണ്ട്. […]Read More
ന്യൂഡൽഹി:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായി എല്ലിസെ പെറി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പ്ലേ ഓഫിലേക്ക് നയിച്ചു. മുംബൈ ഇന്ത്യൻ സിനെതിരെ നാലോവറിൽ 15 റൺ മാത്രം വഴങ്ങി ആറ് വിക്കറ്റാണ് ഓസ്ട്രേലിയക്കാരി നേടിയത്. 38 പന്തിൽ 40 റണ്ണുമായി പുറത്താകാതെ നിന്നു. മുംബൈ 19 ഓവറിൽ 113 റണ്ണിന് പുറത്തായി. ബാംഗ്ലൂർ 15 ഓവറിൽ ജയം നേടി.സജനയെ ഓപ്പണറാക്കിയാണ് മുംബൈ കളി തുടങ്ങിയത്. ഒരു സിക്സറും അഞ്ച് ഫോറുകളും ആ ഇന്നിങ്സിൽ […]Read More
