മയാമി: ഹമേഷ് റോഡ്രിഗസിന്റെ അതി ഗംഭീര തിരിച്ചുവരവ് കൊളംബിയയുടെ യശ്ശസ് ഉയർത്തും. കോപയിൽ ആറ് ഗോളിന് അവസരമൊരുക്കി റോഡ്രിഗസ് മിന്നുന്നു. കോപയിൽ തിങ്കളാഴ്ച നിലവിലെ ചാമ്പ്യൻമാരായ അർജൻറീനയെ നേരിടുമ്പോൾ കൊളംബിയയ്ക്ക് ഒരു സ്വപ്നമേയുള്ളു; റോഡ്രിഗസിനു വേണ്ടി കപ്പുയർത്തുക കൊളംബിയ മുന്നേറ്റക്കാരൻ ലൂയിസ് ഡയസിന് ക്യാപ്റ്റനെക്കുറിച്ച് പറയുമ്പോൾ കണ്ണീരടക്കാനായില്ല. 2014 ലോകകപ്പിൽ റോഡ്രിഗസ് സുവർണ പാദുകം അണിയുമ്പോൾ താൻ കൗമാരക്കാരനാണെന്നാണ് ലൂയിസിന്റെ കമന്റ്.ഇക്കുറി റോഡ്രിഗസ് കോപയിലെത്തുമ്പോൾ കളിജീവിതത്തിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് കൊളംബിയ. പുലർച്ചെ 5.30 നാണ് ഫൈനൽ. […]Read More
Feature Post
ഫ്ളോറിഡ:ലാറ്റിനമേരിക്കൻ ചാമ്പ്യൻമാർക്കായുള്ള പോരിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർ. തിങ്കളാഴ്ച രാവിലെ 5.30 നാണ് കോപ അമേരിക്ക ഫൈനൽ. അർജന്റീന നിലവിലെ ചാമ്പ്യൻമാരാണ്. സെമിയിൽ ക്യാനഡയെ രണ്ടു ഗോളിന് തോൽപ്പിച്ചാണ് മുന്നേറ്റം. എല്ലാ കളിയും ജയിച്ചു. ക്യാപ്റ്റൻ ലയണൽ മെസി സെമിയിൽ ഗോളടിച്ചത് ടീമിന് ആത്മവിശ്വാസം പകരും. മെസിക്കു കീഴിൽ ലോകകപ്പും കോപയും ഫൈനലിസിമ കിരീടവും അർജന്റീന സ്വന്തമാക്കിയിട്ടുണ്ട്. വിങ്ങർ ഏഞ്ചൽ ഡി മരിയയുടെ അവസാന രാജ്യാന്തര മത്സരം കൂടിയാണ്. ലയണൽ സ്കലോണിയാണ് പരിശീലകൻ. 15 തവണയാണ് ആർജന്റീന […]Read More
ചെന്നൈ:ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് 10 വിക്കറ്റ് ജയം.ആദ്യം ബാറ്റെടുത്ത് ദക്ഷിണാഫ്രിക്ക 17.1 ഓവറിൽ 84 റണ്ണിന് തകർന്നു. ഇന്ത്യ 10.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 88 റണ്ണെടുത്ത് വിജയിച്ചു. ഇതോടെ പരമ്പര 1-1 സമനിലയായി.ഇന്ത്യൻ വിജയം അനായസമായിരുന്നു. ഓപ്പണർമാരായ സ്മൃതി മന്ദാനയും, ഷഫാലി വർമയും പുറത്താകാതെ ലക്ഷ്യം നേടി. ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പരയിലെ മൂന്നു കളിയും ഇന്ത്യ ജയിച്ചു.Read More
ടി20 ലോകകപ്പ് ഫൈനൽ മത്സരത്തിൽ അവസാന ഓവർ വരെ നീണ്ട ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 7 റൺസിനാണ് ഇന്ത്യയുടെ വിജയം. 177 റൺസ് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയെ മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2007 ന് ശേഷമാണ് ഇന്ത്യ വീണ്ടും ലോകകപ്പ് നേടുന്നത്. തൻ്റെ പരിശീലന കരിയറിലെ അനവസാന ദിനത്തിൽ സന്തോഷത്തോടെയാണ് രാഹുൽ ദ്രാവിഡിൻ്റെ മടക്കം. വിജയ നായകനായ വിരാട് കോലി അന്താരാഷ്ട്ര ടി 20 ക്രിക്കറ്റിൽ നിന്നും വിരമിക്കലും പ്രഖ്യാപിച്ചു. ഫൈനലിൽ ഇന്ത്യക്കായി നിർണ്ണായക […]Read More
ന്യൂഡൽഹി: മലയാളിയായ പി ആർ ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറാകും. എറണാകുളം സ്വദേശിയുടെ നാലാം ഒളിമ്പിക്സാണിത്. ഹർമൻ പ്രീത് സിങ്ങാണ് 16 അംഗ ടീമിന്റെ ക്യാപ്റ്റൻ. ഹാർദ്ദിക് സിങ് വൈസ് ക്യാപ്റ്റനാണ്. നിലവിലെ ചാമ്പ്യൻമാരായ ബെൽജിയം, ആസ്ട്രേലിയ, അർജന്റീന, ന്യൂസിലാൻഡ്, അയർലൻഡ് എന്നീ ടീമുകളാണ് ഇന്ത്യയുടെ ഗ്രൂപ്പിൽ.ജൂലൈ 27 ന് ന്യൂസിലൻഡുമായാണ് ആദ്യ കളി. ഒളിമ്പിക്സിൽ എട്ട് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവുമാണ് പുരുഷ ഹോക്കി […]Read More
കിങ്സ് ടൗൺ: അഫ്ഗാൻ ക്രിക്കറ്റിൽ പുതു യുഗപ്പിറവി. ചരിത്രത്തിലാദ്യമായി ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ എട്ട് റണ്ണിന് കീഴടക്കിയാണ് അഫ്ഗാൻ അപൂർവ നേട്ടം കൈവരിച്ചത്. പലതവണ മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ബംഗ്ലാദേശിന്റെ വിജയ ലക്ഷ്യം 19 ഓവറിൽ 114 റണ്ണായി. സ്കോർ:അഫ്ഗാനിസ്ഥാൻ 115/5 (20 ഓവർ), ബംഗ്ലാദേശ് 105 ( 17.5 ). ടോസ് നേടി ബാ റ്റെടുത്ത അഫ്ഗാന് ഓപ്പണർമാർ പതിഞ്ഞ തുടക്കമാണ് നൽകിയത്. അവസാന ഓവറുകളിൽ റാഷിദ് പറത്തിയ […]Read More
ടെക്സാസ്: കോപ അമേരിക്ക ഫുട്ബോളിൽ നാളെ അയൽക്കാരുടെ പോരാട്ടം. മുൻചാമ്പ്യൻമാരായ ചിലിയും പെറുവും തമ്മിലാണ് കളി. കഴിത്തവർഷം അവസാനമാണ് ഹോർ ജെ ഫൊസാറ്റിയെ പെറു പരിശീലകനായി കൊണ്ടുവന്നത്.ആ ഘട്ടത്തിൽ കളിച്ച ഏഴ് കളികളിൽ ആറിലും തോൽവിയായിരുന്നു. ഫൊസാറ്റിക്ക് കീഴിൽ ടീം മാറി. നാല് കളിയിൽ മൂന്നിലും ജയം. ഇതിൽ ഒരു കളിയിൽ മാത്രം ഗോൾ വഴങ്ങി. ഇതിനു മുൻപ് അമേരിക്കയിൽ കോപ നടന്ന 2016 ൽ ചാമ്പ്യൻമാരായാണ് പെറു മുന്നേറിയത്.Read More
ബാർബഡോസ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സൂപ്പർ പോരിന് ഒരുങ്ങി ഇന്ത്യ. അഫ്ഗാനിസ്ഥാനാണ് എതിരാളി. ബാർബഡോസിലെ കെൻസിങ് ടൗൺ ഓവലിൽ രാത്രി എട്ടിനാണ് സൂപ്പർ എട്ട് മത്സരം. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞാണ് ഇരു ടീമുകളും മുഖാമുഖം നിൽക്കുന്നത്. ഗ്രൂപ്പ് എ യിൽ ഏഴു പോയിന്റുമായി ഇന്ത്യ ഒന്നാമതെത്തി. അഫ്ഗാൻ സി ഗ്രൂപ്പിൽ രണ്ടാമതായിരുന്നു. ബാറ്റർമാർക്കൊപ്പം സ്പിന്നർമാരെയും തുണയ്ക്കുന്ന പിച്ചാണ്. എന്നാൽ ഇവിടെ കളിച്ച രണ്ടിലും തോറ്റ ചരിത്രമാണ് ഇന്ത്യയ്ക്ക്. […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഒസ്ട്രേലിയ സൂപ്പർ എട്ടിൽ കടന്നു. നമീബിയയെ ഒമ്പതു വിക്കറ്റിന് തകർത്ത് മൂന്നാം വിജയം ആഘോഷിച്ചു. നാല് ഓവറിൽ 12 റൺ വഴങ്ങി നാലു വിക്കറ്റെടുത്ത സ്പിന്നർ ആദം സാമ്പയാണ് കളിയിലെ താരം. സ്കോർ:നമീബിയ 72 (17), ഓസീന് 74/1 (5.4). ആദ്യം ബാറ്റെടുത്ത നമീബിയയ്ക്ക് ഓസീസ് ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ ജെറാർഡ് ഇറസ്മസ് 36 റൺ നേടി.ആദം സാമ്പക്ക് പിന്തുണയുമായി ജോഷ് ഹാസിൽവുഡും, മാർക്സ് […]Read More
ആന്റിഗ്വ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ ടീമായി ഒമാൻ. അവസാന മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഏഴ് വിക്കറ്റിന് തോറ്റു. ബി ഗ്രൂപ്പിൽ കളിച്ച മൂന്നിലും തോൽവിയായിരുന്നു ഫലം.ആദ്യം ബാറ്റ് ചെയ്ത ഒമാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റണ്ണെടുത്തു. ഓപ്പൺ പ്രതീക് അതവാലെ 40 പന്തിൽ 54 റണ്ണുമായി ഉയർന്ന സ്കോറുകാരനായി. അയാൻഖാൻ 41 റണ്ണുമായി പുറത്താകാതെ നിന്നു. സ്കോട്ട്ലാൻഡ് 13.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് […]Read More
