വിശാഖപട്ടണം:രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം […]Read More
Feature Post

ഐവറി കോസ്റ്റ്:നിലവിലെ ചാമ്പ്യൻ സെനഗലും കരുത്തരായ ഈജിപ്തും മൊറോക്കോയും കളമൊഴിഞ്ഞതോടെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്ബോളിൽ കിരീട പ്രതീക്ഷയോടെ നൈജീരിയ. സൂപ്പർ താര നിരയുള്ള നൈജീരിയയ്ക്ക് പ്രീക്വാർട്ടറിൽ അംഗോളയാണ് എതിരാളി. മാലി- ഐവറി കോസ്റ്റ്, കേപ് വെർദെ -ദക്ഷിണാഫ്രിക്ക ക്വാർട്ടർ മത്സരങ്ങൾ നാളെ നടക്കും. കാമറൂണിനെ രണ്ട് ഗോളിന് കീഴടക്കിയായിരുന്നു നൈജീരിയയുടെ മുന്നേറ്റം.അഡെമോല ലുക്ക് മാൻ ഇരട്ട ഗോളടിച്ചു. വിക്ടർ ഒസിമെൻ, അലെക്സ് ഇവോബി,ഫ്രാങ്ക് ഒന്യെങ്ക തുടങ്ങിയ പ്രധാന താരങ്ങളാണ് നൈജീരിയയ്ക്കള്ളത്.ഗിനി പ്രീക്വാർട്ടറിൽ ഇക്വറ്റോറിയൽ ഗിനിയെ കീഴടക്കി.Read More
ലണ്ടൻ:ഇംഗ്ലീഷ് പ്രീമിയം ലീഗ് ഫുട്ബോളിൽ നോട്ടിങ് ഹാം ഫോറസ്റ്റിനെ 2-1ന് തോൽപ്പിച്ചു. ഗോൾ അടിക്കുകയും അടിപ്പിക്കുകയും ചെയ്ത ഗബ്രിയേൽ ജെസ്യൂസ് മിന്നിയ കളിയിലാണ് അഴ്സണലിന് ജയം.രണ്ടാം പകുതിയിലായിരുന്ന ജെസ്യൂസ് പീരങ്കിപ്പടക്ക് ലീഡ് സമ്മാനിച്ചു. പിന്നാലെ ബുകായോ സാക്കയ്ക്ക് അവസരവും ഒരുക്കി. നോട്ടിങ്ഹാമിനായി കളിയവസാനം തയ് വോ അവോനോയി ലക്ഷ്യം കണ്ടു. 22 കളിയിൽ 46 പോയിന്റുമായി ലീഗിൽ രണ്ടാമതാണ് അഴ്സണൽ. മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെ ലൂട്ടൺ ടൗൺ നാലുഗോളിന് തകർത്തു. ആസ്റ്റൺ വില്ലയെ 3-1ന് ന്യൂകാസിൻ യുണൈറ്റഡ് […]Read More
ജൊഹന്നാസ്ബർഗ്:അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ രണ്ടാം ജയത്തോടെ സൂപ്പർ സിക്സ് റൗണ്ടിലേക്ക് മുന്നേറി. അയർലൻഡിനെ 201 റണ്ണിന് ഇന്ത്യ തോൽപ്പിച്ചു. സെഞ്ചുറി നേടിയ മുഷീർഖാനാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചതു്. 106 പന്തിൽ 118 റണ്ണടിച്ചു. ക്യാപ്റ്റൻ ഉദയ് സഹരൻ 75 റണ്ണെടുത്തു. സൗമി പാണ്ഡെയ്ക്ക് മൂന്ന് വിക്കറ്റ് കിട്ടി.ജനുവരി 28ന് ഗ്രൂപ്പിലെ അവസാന മത്സരം അമേരിക്കയുമായാണ്. ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യൻ എ ടീമിനു വേണ്ടി കളിക്കുന്ന സർഫ്രാസും വ്യാഴാഴ്ച സെഞ്ചുറി നേടി.Read More
തിരുവനന്തപുരംസംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിലേക്കും അക്കാദമികളിലേക്കുമുള്ള ഫുട്ബാൾ സെലക്ഷൻ ട്രയൽസ് ജനുവരി 29 മുതൽ ഫെബ്രുവരി 5 വരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. 8, 9, 10, 11 ക്ലാസുകളിലേക്കാണ് സെലക്ഷൻ. പൊലീസ് മൈതാനം, കണ്ണൂർ 29, മലബാർ ക്രിസ്ത്യൻ കോളേജ് 30, സ്പോർട്സ് ഡിവിഷൻ, കുന്നംകുളം 31, വിക്ടോറിയ കോളേജ്, പാലക്കാട് ഫെ. 1,സ്പോർട്സ് കൗൺസിൽ, കോട്ടപ്പടി 2, സെന്റ് തോമസ് കോളേജ്, പാലാ 3, ജിവി രാജ സ്പോർട്ട്സ് സ്കൂൾ, തിരുവനന്തപുരം ഫെ. […]Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് കളിയും തോറ്റ് ഒരു പോയിന്റുമില്ലാതെ ഇന്ത്യ പുറത്തായി. അവസാന മത്സരത്തിൽ സിറിയയോട് ഒറ്റഗോളിന് ഇന്ത്യ കീഴടങ്ങി. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടം പോലും എതിർ വലയിൽ പന്തെത്തിക്കാനായില്ല. 1964 ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1984, 2011, 2019 വർഷങ്ങളിലെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു. നാല് പോയിന്റുള്ള സിറിയ മൂന്നാം സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയയും, ഉസ്ബെക്കിസ്ഥാനും പ്രീക്വാർട്ടറിലെത്തി.Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിന് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ചിന് സിറിയയുമായി ഇന്ത്യ ഏറ്റുമുട്ടും.രണ്ടു കളി ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി.ആറ് ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. സിറിയ ഫിഫ റാങ്കിൽ 91-ാം സ്ഥാനത്താണ്. കിർഗിസ്ഥാനെ തോൽപ്പിച്ച് സൗദി അറേബ്യ പ്രീക്വാർട്ടറിലെത്തി.ഒമാനും തായ്ലൻഡും ഗോളടിക്കാതെ പിരിഞ്ഞുRead More
തിരുവനന്തപുരം:നവ കായികകേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഐഎസ് എസ്കെ ) യ്ക്ക് നാളെ തുടക്കം കുറിയ്ക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആറു മണിക്ക് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ അത് ലെറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവരും ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും. 25 രാജ്യങ്ങളിൽനിന്നും 18 […]Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ത്യ നാളെ സിറിയയെ നേരിടും. നാളെ വെകിട്ട് അഞ്ചു മണിക്കാണ് മത്സരം.രണ്ടു കളിയിലും തോറ്റ ഇന്ത്യയ്ക്ക് സിറിയയെ തോൽപ്പിച്ചാലെ പ്രീക്വാർട്ടറിൽ എത്താനാകൂ.നിലവിൽ ബി ഗ്രൂപ്പിൽ ഇന്ത്യ അവസാനത്താണ്.രണ്ടു കളികളിൽ ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോളിനും ഉസ്ബക്കിസ്ഥാനോട് മൂന്ന് ഗോളിനുമാണ് തോറ്റത്.ആറ് ഗ്രൂപ്പിലെയും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും അവസരമുണ്ട്.ബഹ്റൈൻ ഒരു ഗോളിന് മലേഷ്യയെ തോൽപ്പിച്ച് സാധ്യത നിലനിർത്തി.Read More