Feature Post
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ മൂന്ന് കളിയും തോറ്റ് ഒരു പോയിന്റുമില്ലാതെ ഇന്ത്യ പുറത്തായി. അവസാന മത്സരത്തിൽ സിറിയയോട് ഒറ്റഗോളിന് ഇന്ത്യ കീഴടങ്ങി. സുനിൽ ഛേത്രിക്കും കൂട്ടർക്കും ടൂർണമെന്റിൽ ഒരുവട്ടം പോലും എതിർ വലയിൽ പന്തെത്തിക്കാനായില്ല. 1964 ൽ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1984, 2011, 2019 വർഷങ്ങളിലെല്ലാം ഇന്ത്യക്ക് പരാജയമായിരുന്നു. നാല് പോയിന്റുള്ള സിറിയ മൂന്നാം സ്ഥാനമുറപ്പിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് ബിയിൽ നിന്ന് ഓസ്ട്രേലിയയും, ഉസ്ബെക്കിസ്ഥാനും പ്രീക്വാർട്ടറിലെത്തി.Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിന് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ചിന് സിറിയയുമായി ഇന്ത്യ ഏറ്റുമുട്ടും.രണ്ടു കളി ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി.ആറ് ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. സിറിയ ഫിഫ റാങ്കിൽ 91-ാം സ്ഥാനത്താണ്. കിർഗിസ്ഥാനെ തോൽപ്പിച്ച് സൗദി അറേബ്യ പ്രീക്വാർട്ടറിലെത്തി.ഒമാനും തായ്ലൻഡും ഗോളടിക്കാതെ പിരിഞ്ഞുRead More
തിരുവനന്തപുരം:നവ കായികകേരള നിർമിതിക്കായി ആഗോള പങ്കാളിത്തവും നിക്ഷേപവും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടി (ഐഎസ് എസ്കെ ) യ്ക്ക് നാളെ തുടക്കം കുറിയ്ക്കും. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആറു മണിക്ക് ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ അത് ലെറ്റ് അശ്വിനി നച്ചപ്പ, ക്രിക്കറ്റ് താരങ്ങളായ സഞ്ജു സാംസൺ, മിന്നു മണി എന്നിവരും ഉദ്ഘാടന സമ്മേളത്തിൽ പങ്കെടുക്കും. 25 രാജ്യങ്ങളിൽനിന്നും 18 […]Read More
ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ഇന്ത്യ നാളെ സിറിയയെ നേരിടും. നാളെ വെകിട്ട് അഞ്ചു മണിക്കാണ് മത്സരം.രണ്ടു കളിയിലും തോറ്റ ഇന്ത്യയ്ക്ക് സിറിയയെ തോൽപ്പിച്ചാലെ പ്രീക്വാർട്ടറിൽ എത്താനാകൂ.നിലവിൽ ബി ഗ്രൂപ്പിൽ ഇന്ത്യ അവസാനത്താണ്.രണ്ടു കളികളിൽ ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി. ഇന്ത്യ ഓസ്ട്രേലിയയോട് രണ്ടു ഗോളിനും ഉസ്ബക്കിസ്ഥാനോട് മൂന്ന് ഗോളിനുമാണ് തോറ്റത്.ആറ് ഗ്രൂപ്പിലെയും മികച്ച നാല് മൂന്നാംസ്ഥാനക്കാർക്കും അവസരമുണ്ട്.ബഹ്റൈൻ ഒരു ഗോളിന് മലേഷ്യയെ തോൽപ്പിച്ച് സാധ്യത നിലനിർത്തി.Read More
ദോഹ:ജപ്പാനെ അട്ടിമറിച്ച് ഇറാഖ് ഏഷ്യൻകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. 2-1 ന് ഇറാഖ് ജപ്പാനെ തുരത്തി. ഇരട്ട ഗോളടിച്ച് ഇറാഖിന്റെ ഐമേൻ ഹുസൈൻ മികച്ച താരമായി.ഖത്തർ ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അവസാന 11 കളിയിലും അജയ്യരായ അറബ്പട ജപ്പാനെ മുട്ടുകുത്തിച്ചു. 40 വർഷത്തിനു ശേഷമാണ് ഇറാഖ് ജപ്പാനെ തോൽപ്പിക്കുന്നത്. ലോകറാങ്കിൽ 17-ാമതാണ് ജപ്പാൻ.ആദ്യകളി തോറ്റ വിയറ്റ്നാമിനും ഇന്തോനേഷ്യക്കും അക്കൗണ്ട് തുറക്കാനായിട്ടില്ല.Read More
ബംഗളുരു:അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളങ്ങിയ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ സമ്പൂർണ വിജയം നേടുമെന്നതിൽ ഇന്ത്യയ്ക്ക് ആത്മവിശ്വാസം. ജൂണിൽ നടക്കുന്ന ലോകകപ്പിൽ വിജയിക്കുമെന്ന വിശ്വാസം ഇന്ത്യാക്കായി.ആദ്യ രണ്ട് കളിയിലും അനായസം ഇന്ത്യ ജയിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ സെഞ്ചുറികരുത്തിൽ ഇന്ത്യ നേടിയ 212 റണ്ണിനൊപ്പം മറുപടി ബാറ്റ് വീശിയ അഫ്ഗാനും എത്തിയതോടെ കളി സൂപ്പർ ഓവറിലേക്ക് നീങ്ങി. രോഹിതാണ് കളിയിലെ താരം. ജനുവരി 25ന് ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.Read More
മെൽബൺ:രണ്ടു തവണ ഓസ്ട്രേലിയൻ ചാമ്പ്യനായ ജപ്പാനീസ് താരം നവാമി ഒസാക്ക ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.ഫ്രഞ്ചുകാരി കരോലിന ഗാർഷ്യയാണ് 6-4, 7-6 ന് ഒസാക്കയെ തോൽപ്പിച്ചത്. 2019ലും, 2021ലും ഇരുപത്തിയാറുകാരിയായ ഒസാക്ക കിരീടം നേടിയിരുന്നു.പുരുഷ വിഭാഗത്തിൽ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് ആദ്യ റൗണ്ടിൽ ജയിച്ചു. ബൽജിയം താരം സിസോ ബെർഗ്സിനെ 5-7, 6-1, 6-1, 6-3ന് പരാജയപ്പെടുത്തി. ഇറ്റലിയുടെ ജന്നിക് സിന്നർ ആദ്യ റൗണ്ട് ജയിച്ചപ്പോൾ ബ്രിട്ടന്റെ ആൻഡി മറേ തോറ്റു. ഓസ്ട്രിയൻ താരം ഡൊമനിക് […]Read More
തിരുവനന്തപുരം:വ്യാഴാഴ്ച ആരംഭിച്ച സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കായികമേളയിൽ പാലക്കാട് ചാമ്പ്യൻമാരായി. 118 പോയിന്റോടെ പാലക്കാട് ടെക്നിക്കൽ ഹൈസ്കൂൾ ഒന്നാം സ്ഥാനത്തെത്തി. നെടുമങ്ങാട് ടെക്നിക്കൽ ഹൈസ്കൂളിന്റെ ആഭിമുഖ്യത്തിലാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടന്നത്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കുളത്തൂർ ടെക്നിക്കൽ ഹൈസ്കൂൾ 64 പോയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി. പാലക്കാട് ഷൊർണൂർ 62 പോയിന്റുമായി മൂന്നാം സ്ഥാനത്തും, 57 പോയിന്റുമായി ചിറ്റൂർ നാലാം സ്ഥാനത്തുമെത്തി. 400 മീറ്റർ സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് സ്കൂളിലെ എംഐ അൽ ഷാമിൽ […]Read More