സിഎംആർഎൽ-എക്സാലോജിക് കേസ്: മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീളുന്നു; വിപുലീകരിച്ച് ഇഡി

 സിഎംആർഎൽ-എക്സാലോജിക് കേസ്: മന്ത്രി പി.എ. മുഹമ്മദ് റിയാസിലേക്കും അന്വേഷണം നീളുന്നു; വിപുലീകരിച്ച് ഇഡി

തിരുവനന്തപുരം:

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ അന്വേഷണം കൂടുതൽ ഊർജിതമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ബിസിനസ് സ്ഥാപനത്തിന് പിന്നാലെ, മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും അടുത്ത വൃത്തങ്ങളിലേക്കും ഇഡി അന്വേഷണം വ്യാപിപ്പിച്ചത് സിപിഎമ്മിന് പുതിയ രാഷ്ട്രീയ തിരിച്ചടിയായിരിക്കുകയാണ്.

മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി ബന്ധമുള്ള വ്യക്തികളുടെ വീടുകളിലും സ്ഥാപനങ്ങളിലും കേന്ദ്ര ഏജൻസി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ തെരച്ചിൽ കേസിൽ വലിയ വഴിത്തിരിവായി. വിഷയത്തിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കാനും കേന്ദ്ര ഏജൻസികളുടെ നീക്കങ്ങളെ പ്രതിരോധിക്കാനും സിപിഎം നേതൃത്വം നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സൂക്ഷ്മപരിശോധനയിൽ ലേക്കർ ഇന്ത്യ കോർപ്: ടി. വീണയും മുഹമ്മദ് റിയാസും ഇഡി നിരീക്ഷണത്തിൽ

മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ കോർപ് എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് അന്വേഷണം വിപുലമാക്കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). 2023-ൽ കോഴിക്കോട് ആസ്ഥാനമായി ആരംഭിച്ച ഈ പാർട്ണർഷിപ് സ്ഥാപനത്തിന് കൃത്യമായ ഓഫീസോ ജീവനക്കാരോ നിലവിലില്ലെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഇത് ഒരു കടലാസ് കമ്പനിയാണെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്.

ടി. വീണ മാനേജിങ് പാർട്ണറും ഓതറൈസ്ഡ് സിഗ്നേറ്ററിയുമായ ഈ സ്ഥാപനത്തിൽ കോഴിക്കോട് സ്വദേശി അനീസ് കോടമ്പിയത്ത് അറയ്ക്കൽ ആണ് മറ്റൊരു പങ്കാളി. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലേക്കർ ഇന്ത്യയിൽ 10.94 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായി രേഖപ്പെടുത്തിയിരുന്നു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി അന്വേഷണം കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News