ഡി.എൽ.എഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്

 ഡി.എൽ.എഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ്

BY:Sumeshkrishnan

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പ്രധാന അറിയിപ്പുകൾ പുറത്തുവിട്ടു. 2024-26 അധ്യയന വർഷത്തെ ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ നാലാം സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ജൂൺ 4, 5, 8 തീയതികളിൽ നടക്കുമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും വിജ്ഞാപനത്തിനുമായി പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://pareekshabhavan.kerala.gov.in) സന്ദർശിക്കാവുന്നതാണ്.

അതേസമയം, എൻജിനിയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കായി ഐസിഫോസ് (ICFOSS) ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പൈതൺ പ്രോഗ്രാമിംഗ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവയിൽ മെയ് 6 മുതൽ 20 വരെ ഓൺലൈനായാണ് ക്ലാസുകൾ നടക്കുക. 2500 രൂപയാണ് കോഴ്‌സ് ഫീസ്. താൽപ്പര്യമുള്ളവർ മെയ് 3-നകം രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റോ 7356610110 എന്ന നമ്പറോ ബന്ധപ്പെടുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News