ദക്ഷിണ റെയിൽവേയുടെ പുതിയ തീരുമാനം: ജൻശതാബ്ധിയിൽ ഇനി കൂടുതൽ സൗകര്യങ്ങളുള്ള യാത്ര

 ദക്ഷിണ റെയിൽവേയുടെ പുതിയ തീരുമാനം: ജൻശതാബ്ധിയിൽ ഇനി കൂടുതൽ സൗകര്യങ്ങളുള്ള യാത്ര

തിരുവനന്തപുരം: യാത്രക്കാരുടെ ഭാഗത്തുനിന്നുയർന്ന ശക്തമായ വിമർശനങ്ങൾ കണക്കിലെടുത്ത് ജൻശതാബ്ധി എക്സ്പ്രസുകളിലെ നോൺ എസി കോച്ചുകൾ പൂർണ്ണമായി പരിഷ്കരിച്ച് ദക്ഷിണ റെയിൽവേ. മാറ്റങ്ങൾ വരുത്തിയ പുതിയ പുഷ്ബാക്ക് (ബക്കറ്റ്) സീറ്റുകളുടെ ചിത്രങ്ങൾ റെയിൽവേ പുറത്തുവിട്ടു.

തിരുവനന്തപുരം – കണ്ണൂർ ജൻശതാബ്ധി (12081/12082) സർവീസിലാണ് ഈ മാറ്റങ്ങൾ ആദ്യം നടപ്പിലാക്കുന്നതെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഘട്ടംഘട്ടമായി എല്ലാ നോൺ എസി കോച്ചുകളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കും.

പുതിയ കോച്ചുകളിലെ പ്രധാന സവിശേഷതകൾ:

  • പുഷ്ബാക്ക് സീറ്റുകൾ: യാത്രക്കാർക്ക് സൗകര്യപ്രദമായി പിന്നിലേക്ക് ചായ്ക്കാവുന്ന പ്രത്യേക ലിവറുകളോട് കൂടിയ പുതിയ സീറ്റുകൾ.
  • കൂടുതൽ ലെഗ്‌റൂം: ദീർഘദൂര യാത്രക്കാർക്ക് ആശ്വാസമേകുന്ന വിധത്തിൽ കാലുകൾ വെയ്ക്കാൻ കൂടുതൽ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.
  • മറ്റ് സൗകര്യങ്ങൾ: ഓരോ കോച്ചിന്റെയും മധ്യഭാഗത്തായി പ്രത്യേക മേശയും, ഭക്ഷണ ആവശ്യങ്ങൾക്കായി മടക്കിവെക്കാവുന്ന ഫോൾഡബിൾ ട്രേകളും ഇരുവശങ്ങളിലും ലഗ്ഗേജ് റേക്കുകളും സജ്ജീകരിച്ചിരിക്കുന്നു.

യാത്രക്കാരുടെ പരാതികൾ പരിഹരിച്ച് യാത്ര കൂടുതൽ ആയാസരഹിതമാക്കാൻ ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News