കളമശ്ശേരിയിൽ സിഗ്നൽ അറ്റകുറ്റപ്പണി: വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

 കളമശ്ശേരിയിൽ സിഗ്നൽ അറ്റകുറ്റപ്പണി: വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

BY: HABEEB IDAPALLI

കൊച്ചി: കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ സംവിധാനത്തിലെ അറ്റകുറ്റപ്പണികൾ കാരണം വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതേത്തുടർന്ന് ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചില സർവീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ:

  • ട്രെയിൻ നമ്പർ 26651 (കെ.എസ്.ആർ ബംഗളൂരു – എറണാകുളം ജങ്ഷൻ വന്ദേഭാരത് എക്സ്പ്രസ്സ്): കെ.എസ്.ആർ ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളത്തിനുമിടയിൽ സർവീസ് ഉണ്ടായിരിക്കില്ല.
  • ട്രെയിൻ നമ്പർ 26652 (എറണാകുളം ജങ്ഷൻ – കെ.എസ്.ആർ ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ്): എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക (വൈകിട്ട് 3:20-ന്). എറണാകുളത്തിനും തൃശൂരിനുമിടയിലുള്ള സർവീസ് റദ്ദാക്കി.

സമയം പുനഃക്രമീകരിച്ചവ:

  • ട്രെയിൻ നമ്പർ 12617 (എറണാകുളം ജങ്ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്): ഉച്ചയ്ക്ക് 1:25-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ 1 മണിക്കൂർ 30 മിനിറ്റ് വൈകി വൈകീട്ട് 2:55-ന് മാത്രമേ പുറപ്പെടുകയുള്ളൂ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News