കണിയാപുരം ഉപജില്ല ശാസ്ത്രമേളയ്ക്ക് ജെ. മുഹമ്മദ് റാഫിയുടെ പേരിൽ ട്രോഫികൾ കൈമാറി

 കണിയാപുരം ഉപജില്ല ശാസ്ത്രമേളയ്ക്ക് ജെ. മുഹമ്മദ് റാഫിയുടെ പേരിൽ ട്രോഫികൾ കൈമാറി

ട്രോഫി കൈമാറ്റം: എ.ഇ.ഒ ഹരികൃഷ്ണന് കെ.ഡി.ഒ ചെയർമാൻ നൗഷാദ് തോട്ടുംകര, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറിയപ്പോൾ.

കണിയാപുരം:

കണിയാപുരം സബ് ജില്ലാ ശാസ്ത്രമേളയിലെ വിജയികൾക്കായി അന്തരിച്ച പ്രമുഖ അധ്യാപകനും കെ.പി.എസ്.ടി.എ (KPSTA) സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ജെ. മുഹമ്മദ് റാഫിയുടെ സ്മരണാർത്ഥമുള്ള നാല് ട്രോഫികൾ കൈമാറി. കെ.ഡി.ഒ (KDO) ചെയർമാനും ആർ.ജെ.ഡി നാഷണൽ സെക്രട്ടറിയുമായ (മൈനോറിറ്റി സെൽ) നൗഷാദ് തോട്ടുംകര, ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി എന്നിവർ ചേർന്നാണ് ട്രോഫികൾ കണിയാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഹരികൃഷ്ണന് കൈമാറിയത്.

വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തിളങ്ങിനിന്ന മികച്ചൊരു അധ്യാപകനായിരുന്നു ജെ. മുഹമ്മദ് റാഫിയെന്നും, അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നത് വളർന്നുവരുന്ന വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാകുമെന്നും ട്രോഫികൾ കൈമാറിക്കൊണ്ട് നൗഷാദ് തോട്ടുംകര പറഞ്ഞു.

വരbull ഒക്ടോബർ 29-ന് ജെ. മുഹമ്മദ് റാഫി വിടപറഞ്ഞിട്ട് അഞ്ച് വർഷം തികയുകയാണ്. ഈ സന്ദർഭത്തിലാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി സബ് ജില്ലാ ശാസ്ത്രമേളയിൽ ട്രോഫികൾ ഏർപ്പെടുത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News