മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന

 മാസപ്പടി കേസ്: വീണ വിജയന്റെ ബാങ്ക് ലോക്കറിൽ ഇ.ഡി പരിശോധന

തിരുവനന്തപുരം:

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് ലോക്കറിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുന്നു. തിരുവനന്തപുരം ആയുർവേദ കോളേജിന് മുന്നിലുള്ള എച്ച്.ഡി.എഫ്.സി (HDFC) ബാങ്ക് ശാഖയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. മാസപ്പടി കേസിൽ വീണ വിജയനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. വരും ദിവസങ്ങളിൽ അന്വേഷണം കൂടുതൽ ശക്തമാക്കാനാണ് ഇ.ഡിയുടെ തീരുമാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News