പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു; 10 ദിവസത്തിനിടെ മൂന്നാമത്തെ വിലവർദ്ധനവ്

 പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു; 10 ദിവസത്തിനിടെ മൂന്നാമത്തെ വിലവർദ്ധനവ്

BY:TS TVM

ന്യൂഡൽഹി:

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധനവില വീണ്ടും പുതുക്കി നിശ്ചയിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഇന്ധന വിലവർദ്ധനവാണിത്.

പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ തലസ്ഥാനമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 98.64 രൂപയിൽ നിന്ന് 99.51 രൂപയായും ഡീസൽ വില ലിറ്ററിന് 91.58 രൂപയിൽ നിന്ന് 92.49 രൂപയായും ഉയർന്നു. പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള ഊർജ്ജ വിപണിയിലുണ്ടായ അസ്ഥിരതയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

മേയ് 15-ന് പെട്രോളിനും ഡീസലിനും ഒറ്റയടിക്ക് 3 രൂപ വർദ്ധിപ്പിച്ചുകൊണ്ടായിരുന്നു എണ്ണക്കമ്പനികൾ വില പരിഷ്കരണത്തിന് തുടക്കമിട്ടത്. തുടർന്ന് മേയ് 19-ന് വീണ്ടും 90 പൈസയോളം വർദ്ധിപ്പിച്ചിരുന്നു. പുതിയ വർദ്ധനവ് കൂടിയായതോടെ കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ മാത്രം ലിറ്ററിന് അഞ്ച് രൂപയോളമാണ് വർദ്ധിച്ചത്. നിരക്കുകൾ തുടർച്ചയായി ഉയരുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിക്കുമെന്ന ആശങ്ക ശക്തമാക്കിയിട്ടുണ്ട്. കൊൽക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലും സമാനമായ രീതിയിൽ വില ഉയർന്നിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News