Tags :Accused Arrested

News തിരുവനന്തപുരം

പാപ്പനംകോട് ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണശ്രമം: പ്രതിയെ നേമം പോലീസ് പിടികൂടി

തിരുവനന്തപുരം: പാപ്പനംകോട്ടെ ജ്വല്ലറിയുടെ പൂട്ട് തകർത്ത് ഉള്ളിൽ പ്രവേശിച്ച് സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച പ്രതിയെ നേമം പോലീസ് അറസ്റ്റ് ചെയ്തു. നേമം വള്ളംകോട് എസ്.ആർ. നിവാസിൽ വെങ്കിടാചലം മകൻ ശരവണകുമാർ (52) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 31-ാം തീയതി പുലർച്ചെ 3:00 മണിയോടെയായിരുന്നു സംഭവം. പാപ്പനംകോട് ഭാഗത്ത് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ പൂട്ട് തകർക്കാൻ പ്രതി ശ്രമിക്കുന്നത് രാത്രികാല പട്രോളിംഗിൽ ഏർപ്പെട്ടിരുന്ന നേമം പോലീസ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പോലീസ് ഉടൻ തന്നെ ഇയാളെ സംഭവസ്ഥലത്തു വച്ചുതന്നെ […]Read More

News തിരുവനന്തപുരം

വിഴിഞ്ഞത്ത് ഓട്ടോറിക്ഷ മോഷണം: പ്രതിയെ വിഴിഞ്ഞം പോലീസ് പിടികൂടി

വിഴിഞ്ഞം: കോട്ടുകാൽ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷണം പോയ കേസിൽ പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. കിടാരാക്കുഴി, യേശുദാസ് ഭവനിൽ അപ്പുനാടാർ മകൻ യേശുദാസ് (41) ആണ് പോലീസിന്റെ പിടിയിലായത്. കോട്ടുകാൽ സ്വദേശിയായ അശോകൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മേയ് 30-ാം തീയതി ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വാഹനം കാണാതായതിനെ തുടർന്ന് ഉടമസ്ഥൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് […]Read More

Travancore Noble News