ന്യൂഡൽഹി: 2002-ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും മൂന്ന് വയസ്സുള്ള മകൾ സ്വാലിഹ ഉൾപ്പെടെ കുടുംബത്തിലെ 14 പേരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത കേസിലെ രണ്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിൽ കടുത്ത വേദനയും ഭയവും രേഖപ്പെടുത്തി ബിൽക്കിസ് ബാനു. തന്നെ അറിയിക്കുകയോ തന്റെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് പരമോന്നത കോടതി വീണ്ടും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അവർ കുറ്റപ്പെടുത്തി. സീനിയർ അഭിഭാഷക ശോഭ ഗുപ്ത മുഖേന പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലാണ് ബിൽക്കിസ് ബാനുവിന്റെ […]Read More
