മുഖ്യമന്ത്രിയുടെ ക്ഷേത്രദർശനം; മണിക്കൂറുകളോളം ഭക്തർ ക്യൂവിൽ, ടിവി സ്ക്രീനിലേക്ക് ചെരിപ്പേറ്
ഹാസൻ: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ക്ഷേത്രദർശനത്തെത്തുടർന്ന് മണിക്കൂറുകളോളം പൊതുദർശനം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് ഭക്തർ ടെലിവിഷൻ സ്ക്രീനിലേക്ക് ചെരിപ്പെറിഞ്ഞു. ഹാസനിലെ പ്രശസ്തമായ ഹസനാംബ ക്ഷേത്രത്തിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പ്രത്യേക ദർശനത്തിനായി സാധാരണ ഭക്തരെ ഏറെ നേരം കാത്തുനിർത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഞായറാഴ്ച ഉച്ചയോടെ ഭാര്യയ്ക്കൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ശ്രീകോവിലിൽ പ്രവേശിച്ച് പ്രത്യേക പൂജകൾ നടത്തിയെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ സന്ദർശനം പൂർത്തിയാകുന്നതുവരെ പൊതുദർശനത്തിനുള്ള ക്യൂവിൽ നിന്നുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. മണിക്കൂറുകളായി ക്യൂവിൽ കാത്തുനിന്നിരുന്ന […]Read More
