TNN webdesk ബലോത്ര: രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്ര റിഫൈനറിയിൽ ചൊവ്വാഴ്ച ഉച്ചയോടെ വൻ തീപിടുത്തമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി റിഫൈനറി രാഷ്ട്രത്തിന് സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ഈ അപ്രതീക്ഷിത അപകടം സംഭവിച്ചത്. ഇതേത്തുടർന്ന് നിശ്ചയിച്ചിരുന്ന ഉദ്ഘാടന ചടങ്ങുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചതായി പെട്രോളിയം മന്ത്രാലയം അറിയിച്ചു. റിഫൈനറിയിലെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റിന് (CDU) സമീപമാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. യൂണിറ്റിൽ നിന്ന് കിലോമീറ്ററുകളോളം ദൂരത്തേക്ക് കനത്ത പുക പടർന്നത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. അഗ്നിശമന […]Read More
Tags :Fire Accident
By: Sumeshkrishnan എടത്വ: എടത്വ ജംഗ്ഷനിലെ സെന്റ് ജോർജ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന പൂക്കടയിലുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. തെക്കേടത്ത് ഫ്ലവർ ഷോപ്പിനാണ് ശനിയാഴ്ച പുലർച്ചെ നാല് മണിയോടെ തീപിടിച്ചത്. കട പൂർണ്ണമായും കത്തിനശിച്ചു. അപകടത്തിൽ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ സാജു അറിയിച്ചു. പതിനായിരം രൂപ, വസ്തുവിന്റെ ആധാരം, മറ്റ് പ്രധാന രേഖകൾ എന്നിവയ്ക്ക് പുറമെ ഫ്രിഡ്ജ്, ഫർണിച്ചറുകൾ, പൂമാലകൾ, അലങ്കാര വസ്തുക്കൾ എന്നിവയും അഗ്നിക്കിരയായി. സമീപത്തെ മറ്റ് കടകളിലേക്ക് തീ […]Read More
തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് സ്കൂൾ ബസുകൾക്ക് തീപിടിച്ചു; മൂന്ന് ബസുകൾ പൂർണ്ണമായും കത്തിയമർന്നു
തിരുവനന്തപുരം: നഗരപരിധിയിലെ ചേങ്കോട്ടുകോണത്ത് സ്കൂൾ വളപ്പിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് തീപിടിച്ച് വൻ നാശനഷ്ടം. ചേങ്കോട്ടുകോണം തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂളിലെ മൂന്ന് ബസുകളാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ അസ്ഥികൂടമായി മാറിയത്. പുലർച്ചെ ഏകദേശം രണ്ടരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സ്കൂൾ അങ്കണത്തിൽ പാർക്ക് ചെയ്തിരുന്ന ബസുകളിൽ ഒന്നിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം തൊട്ടടുത്തുള്ള മറ്റ് രണ്ട് ബസുകളിലേക്കും വ്യാപിക്കുകയായിരുന്നു. ആകാശത്തേക്ക് ഉയരുന്ന തീജ്വാലകൾ കണ്ട പരിസരവാസികളാണ് ഉടൻ തന്നെ അഗ്നിരക്ഷാ സേനയെയും പോലീസിനെയും […]Read More
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിലെ തീപിടിത്തം; ആളപായമില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ
കോഴിക്കോട്: നഗരമധ്യത്തിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി ടെക്സ്റ്റൈൽസിലുണ്ടായ വൻ തീപിടിത്തത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടെ പാളയം റെയിൽവേ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. തീപിടിത്തത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:Read More
