Tags :Kaduthuruthy

News

നിക്ഷേപത്തുക മടക്കി നൽകിയില്ല: കടുത്തുരുത്തിയിൽ ബാങ്കിന് മുന്നിൽ കുടുംബത്തിന്റെ കുത്തിയിരിപ്പും ആത്മഹത്യാ ശ്രമവും

BY: JIJO PALA Kottayam News Coordinator കടുത്തുരുത്തി: സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് കടുത്തുരുത്തിയിൽ നാടകീയ രംഗങ്ങൾ. മാന്നാർ മണലേൽ ബാബു തോമസ് എന്ന ഗൃഹനാഥനാണ് ഭാര്യയ്ക്കും നാല് മക്കൾക്കുമൊപ്പം ബാങ്കിന് മുന്നിലെത്തി പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കടുത്തുരുത്തി കാർഷിക സർവീസ് സഹകരണ ബാങ്കിന്റെ മാന്നാറിലെ ഓഫീസിന് മുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. നാല് വർഷം മുമ്പ് ബാങ്കിലിട്ട നാല് ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവുമായാണ് ബാബുവും കുടുംബവും ബാങ്കിലെത്തിയത്. […]Read More

Travancore Noble News