തിരുവനന്തപുരം: പുതിയതായി അധികാരമേൽക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നുണ്ടായ അസംതൃപ്തികൾക്കൊടുവിലാണ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകാൻ സമ്മതിച്ചത്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ സുപ്രധാന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. തിരുവനന്തപുരത്ത് വെച്ച് നടന്ന ഇരുവരുടെയും കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. മന്ത്രിസഭയിൽ അംഗമാകണമെങ്കിൽ സുപ്രധാനമായ ആഭ്യന്തരവകുപ്പ് തന്നെ വേണമെന്ന നിലപാടിൽ രമേശ് ചെന്നിത്തല ഉറച്ചുനിൽക്കുകയായിരുന്നു. പാർട്ടിയിലെ ഭിന്നതകൾ പരിഹരിക്കുന്നതിൻ്റെയും മുതിർന്ന […]Read More
