Tags :Keralapolice

News കൊല്ലം

ഭരണം മാറി, പോലീസ് മാറിയില്ല: തടങ്കലിലാക്കി ക്രൂരമർദനം; യുവാവിന്റെ ജനനേന്ദ്രിയം തകർത്തതായി പരാതി

BY: KOLLAM MOHANAN PILLA കൊല്ലം : പോക്‌സോ കേസിൽ പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തിയ കൊല്ലം ശാസ്‌താംകോട്ട പോലീസ് 23-കാരനായ അടൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. മേയ് 29-ന് നടന്ന സംഭവത്തിൽ യുവാവിന്റെ ജനനേന്ദ്രിയത്തിന് ഗുരുതരമായി പരിക്കേൽക്കുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തതായി മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂട്ടുകാരനുമായി സംസാരിച്ചു നിൽക്കവേ കാറിലെത്തിയ പോലീസ് സംഘം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ബലമായി വണ്ടിയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നുവെന്ന് യുവാവ് വെളിപ്പെടുത്തി. നിലവിളി പുറത്തു കേൾക്കാതിരിക്കാൻ കാറിൽ […]Read More

News തിരുവനന്തപുരം

മ്യൂസിയം സ്റ്റേഷനിലെ ഓണാഘോഷം: സർക്കാരിനും പൊലീസിനും എതിരെ കെ. മുരളീധരൻ

തിരുവനന്തപുരം: ൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ വെച്ച് ഓണാഘോഷത്തിൽ പങ്കെടുക്കുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭരണം മാറിയത് ഇപ്പോഴും തിരിച്ചറിയാത്ത ചില ഉദ്യോഗസ്ഥർ സേനയിൽ തുടരുന്നതിന്റെ ദോഷമാണിതെന്നും സംഭവത്തിൽ ആഭ്യന്തര വകുപ്പ് കർശന നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസ് സ്റ്റേഷനിൽ കയറി ഉദ്യോഗസ്ഥരെ മർദ്ദിച്ച വിദ്വാനാണ് ഈ ആഘോഷങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. […]Read More

News

വാഹനാപകടം: മണിയൻപിള്ള രാജുവിന് സ്റ്റേഷൻ ജാമ്യം; കാർ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി, പരിക്കേറ്റ

തിരുവനന്തപുരം: വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് മ്യൂസിയം പോലീസ് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ നേരിട്ട് ഹാജരായ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കിയാണ് ജാമ്യത്തിൽ വിട്ടത്. അപകടമുണ്ടാക്കിയ അദ്ദേഹത്തിന്റെ ‘KL 01 CJ 04’ നമ്പറുള്ള വോൾവോ കാർ ടെന്നീസ് ക്ലബ്ബിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെടുത്തു. താൻ ഒരു കാൻസർ അതിജീവകനാണെന്നും നിലവിൽ […]Read More

News പത്തനംത്തിട്ട

തിരുവല്ലയിൽ സ്പാ ജീവനക്കാരിക്ക് നേരെ ക്രൂരത: ഗുണ്ടാപ്പിരിവ് നൽകാത്തതിന് ബലാത്സംഗം, കാപ്പ പ്രതി

പത്തനംതിട്ട: തിരുവല്ലയിൽ ഗുണ്ടാപ്പിരിവ് നൽകാത്തതിനെത്തുടർന്ന് സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി സുബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒന്നിന് വൈകുന്നേരം മൂന്ന് മണിയോടെയാണ് ആറംഗ സംഘം സ്പായിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ടത്. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടായിരുന്നു ഗുണ്ടാ സംഘത്തിന്റെ അതിക്രമം. പണം നൽകാൻ വിസമ്മതിച്ചതോടെ സ്പായിലുണ്ടായിരുന്ന സ്ത്രീകളോട് ഇവർ അപമര്യാദയായി പെരുമാറുകയും ജീവനക്കാരിയെ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഘം സ്ഥാപനത്തിനുള്ളിൽ അക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ […]Read More

News

ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം; ഉടൻ ജയിൽ മോചിതനാകും

പത്തനംതിട്ട: പ്രവാസി മലയാളി യുവതി നൽകിയ മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിനൊടുവിൽ കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. എന്നാൽ, ബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ഭാഗികമായി അംഗീകരിക്കുകയായിരുന്നു. പ്രതിഭാഗം ഹാജരാക്കിയ ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള […]Read More

News

തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ; ഞെട്ടലിൽ സഹപ്രവർത്തകർ

തിരുവനന്തപുരം: അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (ASI) കെ. ഷിബുമോനെ (53) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ വാടകവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ രണ്ടര വർഷമായി അഞ്ചുതെങ്ങ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഷിബുമോൻ. പുതിയ വീടിന്റെ നിർമ്മാണം ആരംഭിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം നടന്നത്. മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് ഷിബുമോന്റെ കുടുംബം. […]Read More

News തിരുവനന്തപുരം

ശബരിമല വിഗ്രഹക്കടത്ത് കേസ്: നിർണ്ണായക നീക്കവുമായി എസ്ഐടി; ചെന്നൈ സ്വദേശി ‘ഡി മണി’യെ

തിരുവനന്തപുരം: ശബരിമല സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുരാവസ്തു കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. വിഗ്രഹങ്ങൾ വാങ്ങിയതായി കരുതപ്പെടുന്ന ചെന്നൈ സ്വദേശി ‘ഡി മണി’യെ പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി. ഇയാളെ ഫോണിൽ ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകാൻ ഡി മണി സമ്മതം മൂളിയതായാണ് വിവരം. ഇതേത്തുടർന്ന് ഡി മണിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി എസ്ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് പുറപ്പെട്ടു. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടാത്ത ഒരു ഉന്നത വ്യക്തിയുടെ പങ്കിനെക്കുറിച്ച് വ്യക്തത വരുത്താൻ ഡി […]Read More

News തിരുവനന്തപുരം

രാഹുൽ ഈശ്വർ അറസ്റ്റിൽ

രാഹുൽ ഈശ്വറിൻ്റെ ലാപ്‌ടോപ്പും ഫോണും കസ്റ്റഡിയിൽ; നിർണ്ണായകമായ കേസിൽ ഇലക്ട്രോണിക് തെളിവുകൾ തേടി പോലീസ് ​പത്തനംതിട്ട, കേരളം – പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു. കേസിൽ നിർണ്ണായക വിവരങ്ങൾ അടങ്ങിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് ഇലക്ട്രോണിക് ഉപകരണങ്ങൾ വിശദമായി പരിശോധിക്കുന്നത്. ​ഇന്ന് വൈകുന്നേരത്തോടെയാണ് രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എ ആർ ക്യാമ്പിൽ വെച്ച് ഇദ്ദേഹത്തെ വിശദമായി […]Read More

Travancore Noble News