News
കാസർകോട്
അഴിത്തലയിലെ വിദ്യാർത്ഥിയുടെ മരണം: ദുരൂഹത ആരോപിച്ച് കുടുംബം; അന്വേഷണം ശക്തമാക്കി പോലീസ്
BY:LATHIKA MENON കാസർകോട്: നീലേശ്വരം തൈക്കടപ്പുറം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നീരജ് സന്തോഷ് (15) ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെയും ബാഹ്യസമ്മർദ്ദങ്ങൾക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ചെറുവത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ നീരജിനെ നവംബർ ഒന്ന് ഞായറാഴ്ച ഉച്ചയോടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ സ്കൂളിൽ വെച്ച് നീരജിന് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അധ്യാപകർ തടഞ്ഞുവെക്കുകയും സ്റ്റാഫ് റൂമിൽ നിർത്തി […]Read More
