Tags :orange alert

KERALAM News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മഴ കനക്കുന്ന പശ്ചാത്തലത്തിൽ ഇന്ന് ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് എം.ജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഒൻപത് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കിയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വരും ദിവസങ്ങളിലും മഴയുടെ […]Read More

KERALAM News തിരുവനന്തപുരം

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തിരുവനന്തപുരം/കാസർകോട്/ഇടുക്കി: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായതോടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപപ്പെടുന്നതാണ് കേരളത്തിൽ മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്‌നാടിനോട് ചേർന്ന് രൂപപ്പെടുന്ന ആദ്യത്തെ ന്യൂനമർദത്തിന്റെ ഫലമായി കേരളത്തിൽ ഇന്ന് മുതൽ പരക്കെ മഴ ലഭിച്ചു തുടങ്ങും. സാധാരണയായി തുലാമഴ വൈകുന്നേരങ്ങളിലാണ് ലഭിക്കാറുള്ളതെങ്കിൽ, ന്യൂനമർദ സ്വാധീനം കാരണം ദിവസം മുഴുവൻ മഴ ലഭിക്കുന്ന സാഹചര്യമാണുളളത്. ഒക്ടോബർ 24, 25, 26 തീയതികളിൽ മധ്യ-തെക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് […]Read More

News ചെന്നൈ

ചെന്നൈയില്‍ അതിതീവ്ര മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 2023-നു ശേഷമുള്ള ഏറ്റവും

BY: MOHANDAS VADAPANANI ചെന്നൈ: തമിഴ്‌നാട്ടിൽ വടക്കുകിഴക്കൻ മൺസൂൺ ശക്തമായതിനെത്തുടർന്ന് ചെന്നൈ നഗരത്തിലും വിവിധ ജില്ലകളിലും കനത്ത മഴ തുടരുന്നു. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവണ്ണാമലൈ, വില്ലുപുരം എന്നീ ആറ് ജില്ലകളിൽ ‘ഓറഞ്ച്’ അലർട്ടും മറ്റ് എട്ട് ജില്ലകളിൽ ‘യെല്ലോ’ അലർട്ടും പ്രഖ്യാപിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് ദുരിതബാധിത പ്രദേശങ്ങളിൽ നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സിന്റെ (NDRF) രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 2023 ഡിസംബറിലെ മിഷോങ് ചുഴലിക്കാറ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന മഴയാണ് കഴിഞ്ഞദിവസം നഗരത്തിൽ […]Read More

News

പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ,സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ തമിഴ്‌നാട് തീരത്തായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള കാറ്റും ശക്തമാണ്. ഇതിന്റെ സ്വാധീനഫലമായാണ് തുലാവര്‍ഷം ശക്തമാകുന്നത്.ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനതപുരം എറണാകുളം ജില്ലകളിൽ പല സ്ഥലത്തും വെള്ളക്കെട്ട്കൊണ്ട് ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.Read More

Travancore Noble News