ചെന്നൈ: മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അരനൂറ്റാണ്ടോളം മേക്കപ്പ് ആർട്ടിസ്റ്റായി തിളങ്ങിയ പ്രശസ്ത മുതിർന്ന ചമയ കലാകാരൻ പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുഗു, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1955-ൽ നാഗർകോവിലിൽ വേലുവിന്റെയും തായമ്മയുടെയും മകനായി ജനിച്ച പാണ്ഡ്യൻ വേലു, 16-ാം വയസ്സിലാണ് സിനിമാരംഗത്തേക്ക് എത്തുന്നത്. നടൻ സത്യന്റെ പേഴ്സണൽ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന കൃഷ്ണരാജിന്റെ സഹായിയായായിരുന്നു തുടക്കം. പിന്നീട് കെ.വി. ഭാസ്കരൻ, എം.ഒ. ദേവസ്യ, […]Read More
