Tags :Shigella Outbreak

Health News പത്തനംത്തിട്ട

സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

പത്തനംതിട്ട: ജില്ലയിലെ സ്‌കൂളുകളിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കലക്‌ടറേറ്റ് ഹാളിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഷി​ഗെല്ല രോ​ഗബാധ സ്ഥിരീകരിച്ച കുട്ടിയുടെ ആരോ​ഗ്യനില തൃപ്‌തികരമാണ്. കുട്ടിയുടെ സഹോദരങ്ങൾക്കോ മറ്റ് കുടുംബാം​ഗങ്ങൾക്കോ നിലവിൽ രോ​​ഗലക്ഷണങ്ങൾ ഒന്നും […]Read More

News കോഴിക്കോട്

കോഴിക്കോട് ഷിഗെല്ല ബാധ: ഏഴ് വയസ്സുകാരൻ കൂടി മരണപ്പെട്ടു; രോഗവ്യാപനത്തിൽ ആശങ്ക ശക്തം

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല ബാധയെത്തുടർന്ന് വീണ്ടും ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരനാണ് മരണപ്പെട്ടത്. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർത്ഥിയാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. പനിയും കടുത്ത വയറിളക്കവും ബാധിച്ചതിനെ തുടർന്ന് ഈ മാസം 12-നാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രോഗബാധ മൂർച്ഛിച്ചതോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഷിഗെല്ല ബാധ […]Read More

News കോഴിക്കോട്

കോഴിക്കോട്ട് നാല് വയസ്സുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല ബാധയെ തുടർന്ന് നാല് വയസ്സുകാരി മരണമടഞ്ഞു. കോഴിക്കോട് സ്വദേശിനിയായ നിള എന്ന കുട്ടിയാണ് രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചത്. കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനകളിലാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന അതിതീവ്രമായ വയറിളക്ക രോഗമാണ് ഷിഗെല്ലോസിസ്. മലിനമായ വെള്ളത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുടെ മലമൂത്രവിസർജനത്തിലൂടെ പുറന്തള്ളപ്പെടുന്ന ബാക്ടീരിയകൾ മറ്റുള്ളവരിലേക്ക് പകരാൻ […]Read More

Travancore Noble News