രചന: പുതൂർക്കോണം സുരേഷ് നീരുറവ വറ്റാത്ത നീർച്ചാലു പോലെ കനിവിന്റെ, സ്നേഹത്തിന്റെ പ്രവാഹമാണ് സ്ത്രീ. നേരിന്റെ നോവുകളൊരു പുണ്യം പോൽ ഹൃത്തിലൊതുക്കി, അഴകിന്റെ, ആദരവിന്റെ, ആശീർവാദത്തിന്റെ- കെടാവിളക്കിൻ ഐശ്വര്യനാളം സ്ത്രീ. ഉണർന്നാലുറങ്ങുവോളം ഉണർവാർന്നൊരു സ്നേഹാമൃതമുള്ളിൽ നിറപ്പവൾ സ്ത്രീ. സ്വച്ഛന്ദ ജീവിത സ്വപ്നത്തിലും കരളലിവാർന്ന് സമൂഹത്തിനും നന്മയേകുന്ന നന്മയാം സ്ത്രീ. കായ്ച്ചു പഴുത്ത് മണ്ണടിയുന്ന പാഴ്മരമല്ല പെണ്മ. പെണ്മതൻ നന്മ ഹരിച്ചും ഗുണിച്ചും ശതമാനക്കണക്കിൽ കുഴിച്ചുമൂടാതെ, ഒപ്പത്തിനൊപ്പം തോൾ ചേർന്ന് നിൽക്കാൻ പക്വമാർന്നവൾ സ്ത്രീ. പവിത്രയാകും സ്ത്രീ, ശക്തിസ്രോതസ്സാകും […]Read More
