വിയറ്റ്നാം ബോട്ടപകടം: മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു; നാട്ടിലെത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ

 വിയറ്റ്നാം ബോട്ടപകടം: മലയാളികളടക്കമുള്ളവരുടെ മൃതദേഹങ്ങൾ ഹോ ചി മിൻ സിറ്റിയിലെത്തിച്ചു; നാട്ടിലെത്തിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ

ന്യൂഡൽഹി:

വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ തുടർനടപടികൾക്കായി ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. രണ്ട് മലയാളികളും പത്ത് തമിഴ്‌നാട് സ്വദേശികളും മൂന്ന് ആന്ധ്രാ സ്വദേശികളും ഉൾപ്പെടെയുള്ളവരുടെ ഭൗതികദേഹങ്ങളാണ് നാട്ടിലേക്ക് അയക്കാനുള്ളത്. മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾ വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇതിനായി വിയറ്റ്നാം സർക്കാർ പൂർണ്ണ സഹകരണം ഉറപ്പുനൽകിയിട്ടുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.

അതിനിടെ, അപകടത്തെക്കുറിച്ച് വിയറ്റ്നാം പ്രധാനമന്ത്രി ലെ മിൻ ഹൂൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട ബോട്ടിൻ്റെ ക്യാപ്റ്റനെ വിയറ്റ്നാം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിയറ്റ്നാമിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് ദ്വീപിന് സമീപമാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇന്ത്യക്കാരെ കണ്ണീരിലാഴ്ത്തിയ ഈ അപകടം നടന്നത്. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനിയായ ‘ലാവ’ തങ്ങളുടെ ഡീലർമാർക്കും ജീവനക്കാർക്കുമായി ഒരുക്കിയ വിനോദയാത്രയ്ക്കിടയിലാണ് ദുരന്തം വില്ലനായെത്തിയത്. 32 വിനോദസഞ്ചാരികളും 4 ജീവനക്കാരുമടക്കം 36 പേരാണ് ബോട്ടിലുണ്ടായിരുന്നത്. കരയിൽ നിന്ന് 400 മീറ്റർ മാത്രം അകലെയെത്തിയപ്പോൾ ബോട്ട് ശക്തമായ കാറ്റിലും ഭീമൻ തിരമാലകളിലും പെട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട 21 പേരെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകളുടെയും വിയറ്റ്നാം കോസ്റ്റ് ഗാർഡിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് രക്ഷപ്പെടുത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News