അരുവിക്കര-കുളക്കോട് റോഡിൽ ഗതാഗത നിയന്ത്രണം: ഏപ്രിൽ 30 വരെ യാത്രക്കാർക്ക് ബദൽ പാത

 അരുവിക്കര-കുളക്കോട് റോഡിൽ ഗതാഗത നിയന്ത്രണം: ഏപ്രിൽ 30 വരെ യാത്രക്കാർക്ക് ബദൽ പാത

By SumeshKrishnan

തിരുവനന്തപുരം: അരുവിക്കര ഡാം മുതൽ കുളക്കോട് വരെയുള്ള റോഡിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചതിനെത്തുടർന്ന് ഈ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏപ്രിൽ 30 വരെയാണ് നിയന്ത്രണം നിലനിൽക്കുകയെന്ന് കെ.ആർ.എഫ്.ബി (KRFB) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും ഒഴിവാക്കണമെന്നാണ് നിർദ്ദേശം.

യാത്രക്കാരുടെ സൗകര്യാർത്ഥം താഴെ പറയുന്ന ബദൽ പാതകൾ ക്രമീകരിച്ചിട്ടുണ്ട്:

  • അരുവിക്കര ഡാം ഭാഗത്തുനിന്നും കുളക്കോടിലേക്ക് പോകുന്ന വാഹനങ്ങൾ: മുണ്ടേല – അരുവിക്കര – കളത്തറ വഴിയോ, മേപ്പാട്ടുമല – കുതിരക്കുളം വഴിയോ തിരിഞ്ഞുപോകേണ്ടതാണ്.
  • കുളക്കോട് ഭാഗത്തുനിന്നും അരുവിക്കര ഡാമിലേക്ക് വരുന്ന വാഹനങ്ങൾ: മേപ്പാട്ടുമല – കുതിരക്കുളം വഴി അല്ലെങ്കിൽ മുണ്ടേല – അരുവിക്കര – കളത്തറ വഴി യാത്ര തുടരാവുന്നതാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News