കേരളത്തിന്റെ പുതിയ നായകൻ വി.ഡി. സതീശൻ

 കേരളത്തിന്റെ പുതിയ നായകൻ വി.ഡി. സതീശൻ

തിരുവനന്തപുരം:

നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കേരളം ആകാംക്ഷയോടെ കാത്തിരുന്ന മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നിർണായക തീരുമാനമായി. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം യു.ഡി.എഫിന് നൽകിയ മികച്ച നേതൃത്വത്തിനുള്ള അംഗീകാരമായി വി.ഡി. സതീശനെ അടുത്ത അഞ്ച് വർഷം കേരളത്തെ നയിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ചു.

തെരഞ്ഞെടുപ്പ് വിജയം കഴിഞ്ഞ് 11 ദിവസമായി തുടർന്നുവന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിലാണ് എ.ഐ.സി.സി സതീശന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഡൽഹിയിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ നടത്തിയ അവസാനവട്ട ചർച്ചയിലാണ് സതീശനെ പാർലമെന്ററി പാർട്ടി നേതാവായി നിശ്ചയിച്ചത്. എ.ഐ.സി.സി ആസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് നടന്ന പ്രത്യേക വാർത്താസമ്മേളനത്തിൽ ഹൈക്കമാൻഡ് പ്രതിനിധികൾ ഈ വിവരം പുറത്തുവിട്ടു.

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഉടൻ നടക്കുമെന്നും മന്ത്രിസഭാ രൂപീകരണത്തിനായുള്ള ചർച്ചകൾ തിരുവനന്തപുരത്ത് ഉടൻ ആരംഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News