തമിഴകത്ത് വിജയതരംഗം; എം കെ സ്റ്റാലിന് പരാജയം

 തമിഴകത്ത് വിജയതരംഗം; എം കെ സ്റ്റാലിന് പരാജയം

By: TS Tvm

ചെന്നൈ:

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത അട്ടിമറി. ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ സ്വന്തം തട്ടകമായ കൊളത്തൂരിൽ പരാജയപ്പെട്ടു. കന്നിയങ്കത്തിനിറങ്ങിയ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥി വി എസ് ബാബുവിനോടാണ് സ്റ്റാലിൻ തോറ്റത്.

2021-ൽ 70,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം നൽകി സ്റ്റാലിനെ നെഞ്ചിലേറ്റിയ കൊളത്തൂർ ഇത്തവണ കൈവിട്ടത് ഡിഎംകെ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഫലം പുറത്തുവന്നതോടെ ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ആവേശമൊഴിഞ്ഞു. രാവിലെ ആഘോഷങ്ങൾക്കായി ഒരുക്കിയ പന്തലുകളും കസേരകളും പ്രവർത്തകർ തന്നെ നീക്കം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

134 സീറ്റുകളിൽ ടിവികെ ലീഡ് ചെയ്യുന്നതോടെ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയ് അധികാരത്തിലേക്ക് നീങ്ങുകയാണ്. നഗരമേഖലകളിൽ യുവതലമുറയുടെയും സാധാരണക്കാരുടെയും വോട്ടുകൾ വലിയ തോതിൽ സമാഹരിക്കാൻ ടിവികെയ്ക്ക് കഴിഞ്ഞു. ഇത് ഡിഎംകെയുടെ ഉറച്ച വോട്ട് ബാങ്കുകളിൽ വലിയ വിള്ളലുണ്ടാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News