വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

 വയനാട്ടിൽ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

കല്‍പറ്റ:

വിനോദയാത്രയ്ക്കിടെ വയനാട്ടിലെ പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്, അദ്‌നാന്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയിലായിരുന്നു ദാരുണമായ ഈ അപകടം നടന്നത്.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെ ബാവലി മഖാമിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News