വണ്ടൂരിൽ ശശി തരൂർ എംപിയുടെ വാഹനം തടഞ്ഞു: ഗൺമാന് മർദനം, മൂന്നുപേർ കസ്റ്റഡിയിൽ

 വണ്ടൂരിൽ ശശി തരൂർ എംപിയുടെ വാഹനം തടഞ്ഞു: ഗൺമാന് മർദനം, മൂന്നുപേർ കസ്റ്റഡിയിൽ

മലപ്പുറം:

വണ്ടൂർ നിയസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എ.പി. അനിൽകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപിയുടെ വാഹനം തടയുകയും ഗൺമാനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് 7.30-ഓടെ തിരുവാലി ചെളിത്തോട് പാലത്തിന് സമീപമാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

രണ്ട് വാഹനങ്ങളിലായി എത്തിയ അക്രമിസംഘം എംപിയുടെ വാഹനം തടയുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഗൺമാനെ സംഘത്തിലൊരാൾ മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തെത്തുടർന്ന് വണ്ടൂർ പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കസ്റ്റഡിയിലായവരിൽ കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ ഈ അക്രമം പ്രദേശത്ത് വലിയ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. സംഭവത്തിൽ ഗൺമാൻ്റെ മൊഴി രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തു. അക്രമത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടോ എന്നും പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News