കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധി: മുഖ്യമന്ത്രി

 കേരളത്തിൽ നടക്കുന്ന വികസന പദ്ധതികൾ തുടരുന്ന തരത്തിലുള്ള ജനവിധി:   മുഖ്യമന്ത്രി

പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തുന്നു

കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ വികസന കുതിപ്പിന് ഒരിടവേള പോലും ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും, എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിനെ മുന്നോട്ട് നയിക്കാൻ കഴിയൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മൾ ഇപ്പോൾ നിൽക്കുന്നത്. എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ തുടരേണ്ടതുണ്ട്. എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവർ പോലും നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ കൊണ്ട് കാര്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, രാജ്യത്ത് ഏറ്റവും കുറഞ്ഞ അഴിമതിയുള്ള സംസ്ഥാനമെന്ന പദവി കേരളത്തിന് ലഭിച്ചത് എൽഡിഎഫിന്റെ ഭരണസംസ്കാരം കൊണ്ടാണെന്നും ജനങ്ങൾക്ക് ഇതിൽ വലിയ ബോധ്യമുണ്ടെന്നും അവകാശപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News