വനിതാ സംവരണ ബിൽ അട്ടിമറി: മഹിളാ മോർച്ചയുടെ ‘വനിതാ മാർച്ച്’ നാളെ തിരുവനന്തപുരത്ത്

 വനിതാ സംവരണ ബിൽ അട്ടിമറി: മഹിളാ മോർച്ചയുടെ ‘വനിതാ മാർച്ച്’ നാളെ തിരുവനന്തപുരത്ത്

BY:Sumeshkrishnan

തിരുവനന്തപുരം:

വനിതാ സംവരണ ബിൽ പാർലമെന്റിൽ നടപ്പിലാക്കുന്നത് തടയുന്ന ഇൻഡി മുന്നണിയുടെ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ഭാരതീയ മഹിളാ മോർച്ച നാളെ [27/4/2026 ] തിരുവനന്തപുരത്ത് വനിതാ മാർച്ച് സംഘടിപ്പിക്കും. സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള ശക്തമായ പ്രതിഷേധമായിട്ടാണ് മഹിളാ മോർച്ച ഈ മാർച്ചിനെ കണക്കാക്കുന്നത്.

നാളെ വൈകിട്ട് 4 മണിക്ക് ആയുർവേദ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ഗാന്ധി പാർക്കിൽ സമാപിക്കും. മാർച്ചിന് പിന്നാലെ ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. പ്രമുഖ വനിതാ നേതാക്കളും പാർട്ടി ഭാരവാഹികളും ചടങ്ങിൽ പങ്കാളികളാകും. ബിൽ പാസാക്കുന്നതിലുണ്ടായ കാലതാമസത്തിനും രാഷ്ട്രീയ തടസ്സങ്ങൾക്കുമെതിരെ സമ്മേളനത്തിൽ പ്രതിഷേധമുയരും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News