വെങ്ങാനൂരിൽ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ

 വെങ്ങാനൂരിൽ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ പ്രതി പിടിയിൽ

കോവളം:

വെങ്ങാനൂർ, പനമങ്ങാട് ഭാഗങ്ങളിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തിവന്ന പ്രതിയെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. പനമങ്ങാട് രമേഷ് മന്ദിരത്തിൽ കൃഷ്ണൻ നായരുടെ മകൻ രമേഷ് കുമാർ (55) ആണ് പിടിയിലായത്.

കഴിഞ്ഞ ഫെബ്രുവരി 5-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. പനമങ്ങാടുള്ള ടി.വി. റിപ്പയറിംഗ് ഷോപ്പിലും സമീപത്തെ ഹെയർ ഡ്രസിംഗ് ഷോപ്പിലും ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. ടി.വി. റിപ്പയറിംഗ് ഷോപ്പിൽ നിന്ന് 15,000 രൂപയും ഹെയർ ഡ്രസിംഗ് ഷോപ്പിൽ നിന്ന് 20,000 രൂപയുമാണ് ഇയാൾ കവർന്നത്.

പിടിയിലായ രമേഷ് കുമാർ കോവളം പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റിൽ (RHS) ഉൾപ്പെട്ട കുപ്രസിദ്ധ കുറ്റവാളിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ പോലീസിനെ സഹായിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News