നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി; ഇളയ മകനായി തിരച്ചിൽ

 നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി; ഇളയ മകനായി തിരച്ചിൽ

നെടുങ്കണ്ടം:

ഇടുക്കി നെടുങ്കണ്ടത്ത് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്. കാണാതായ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ വീടിന് സമീപം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. 70 വയസ്സുകാരിയായ മേരിക്കുട്ടി, മകൻ റെജി (45) എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലായിരുന്നു. ഇവരോടൊപ്പം താമസിച്ചിരുന്ന സജിയോട് നാട്ടുകാരും ബന്ധുക്കളും വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. സംശയം തോന്നിയ മേരിക്കുട്ടിയുടെ മകൾ ഇന്നലെ പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരകൃത്യം പുറംലോകമറിഞ്ഞത്.

പോലീസ് നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ഫോറൻസിക് വിദഗ്ധരും പോലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തിവരികയാണ്. കുടുംബവഴക്കാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഒളിവിൽ പോയ പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News