അനന്തപുരിക്ക് പുത്തരിപ്പെരുമ: പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ‘കൊയ്ത്തുത്സവ’ത്തോടെ നെൽക്കതിർ സമർപ്പണം

 അനന്തപുരിക്ക് പുത്തരിപ്പെരുമ: പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ‘കൊയ്ത്തുത്സവ’ത്തോടെ നെൽക്കതിർ സമർപ്പണം

തിരുവനന്തപുരം:

പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കുള്ള നിറപുത്തരി നെൽക്കതിർ സമർപ്പണത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കൊയ്ത്തുത്സവം’ നടന്നു. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.

​നഗരഹൃദയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികൾ സന്നിഹിതരായിരുന്നു. വി. മുരളീധരൻ എം.എൽ.എ, മേയർ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

​ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങുകൾക്കായി പ്രത്യേകമായി വിളയിച്ചെടുത്ത നെൽക്കതിറുകളാണ് കൊയ്ത്തുത്സവത്തിലൂടെ സമർപ്പണത്തിനായി ഒരുക്കിയത്. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News