പട്ടാമ്പി: ഭിന്നശേഷി കോച്ചിൽ അനധികൃത യാത്ര; മൂന്ന് യുവാക്കളെ റെയിൽവേ പോലീസ് പിടികൂടി

 പട്ടാമ്പി: ഭിന്നശേഷി കോച്ചിൽ അനധികൃത യാത്ര; മൂന്ന് യുവാക്കളെ റെയിൽവേ പോലീസ് പിടികൂടി

By:Ajith Karuvapalli

പട്ടാമ്പി:

എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ഭിന്നശേഷിക്കാർക്കായി നീക്കിവെച്ച കോച്ചിൽ അനധികൃതമായി യാത്ര ചെയ്ത മൂന്ന് യുവാക്കളെ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കൈയ്യോടെ പിടികൂടി.

ഇന്ന് രാവിലെ പട്ടാമ്പി സ്റ്റേഷൻ പരിസരത്ത് വെച്ചാണ് സംഭവം. ഭിന്നശേഷി കോച്ചിൽ സാധാരണ യാത്രക്കാർ കയറി ഇരിക്കുന്നതായി ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ ആനന്ദ് ആണ് ഇവരെ പിടികൂടിയത്.

ഭിന്നശേഷിക്കാർക്ക് മാത്രമായി സംവരണം ചെയ്ത കോച്ചിൽ മറ്റ് യാത്രക്കാർ കയറുന്നത് മൂലം അർഹരായവർക്ക് യാത്ര ദുഷ്കരമാകുന്നുവെന്ന പരാതി വ്യാപകമാണ്. ഇത് കണക്കിലെടുത്താണ് റെയിൽവേ പോലീസിന്റെ കർശന നടപടി.

പിടികൂടിയ യുവാക്കൾക്കെതിരെ റെയിൽവേ നിയമപ്രകാരം നടപടി സ്വീകരിച്ച് പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു. ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News