പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്പെൻഷൻ; നടപടി മാധ്യമങ്ങളിലൂടെ സർക്കാർ നയങ്ങളെ വിമർശിച്ചതിന്

 പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിന് സസ്പെൻഷൻ; നടപടി മാധ്യമങ്ങളിലൂടെ സർക്കാർ നയങ്ങളെ വിമർശിച്ചതിന്

തിരുവനന്തപുരം:

ർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോകിനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ മാധ്യമങ്ങളോട് പ്രതികരിക്കുകയും ഔദ്യോഗിക നയങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിലവിൽ സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ഐഎഎസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, തനിക്കെതിരെയുള്ള സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് ബി. അശോക് പ്രതികരിച്ചു. ഈ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും കൃത്യമായ ചട്ടങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വിഷയത്തിൽ നിയമപരമായ പോരാട്ടം തുടരുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News