തലക്കെട്ട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; രാജി ഗവർണർ സ്വീകരിച്ചു

 തലക്കെട്ട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു; രാജി ഗവർണർ സ്വീകരിച്ചു

BY :TS TVM

തിരുവനന്തപുരം:

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. കണ്ണൂരിലെ ഔദ്യോഗിക വസതിയിൽ കഴിയുന്ന മുഖ്യമന്ത്രി, തലസ്ഥാനത്തെത്താതെ പ്രത്യേക ദൂതൻ മുഖേനയാണ് തന്റെ രാജിക്കത്ത് രാജ്ഭവനിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ രാജി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഔദ്യോഗികമായി സ്വീകരിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജി. പത്തുവർഷത്തെ ഭരണത്തിന് ശേഷമാണ് എൽഡിഎഫ് സർക്കാരിന്റെ ഈ പടിയിറക്കം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News