പ്രതിപക്ഷ നേതൃസ്ഥാനത്ത് പിണറായിക്ക് പൂർണ്ണ പിന്തുണ; സെക്രട്ടേറിയറ്റ് യോഗം തുടരുന്നു
By: TS Tvm
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പരിഗണിക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റ് അംഗങ്ങൾക്കിടയിൽ ഐകണ്ഠ്യം. സജി ചെറിയാനും കെ.എൻ. ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിണറായിക്ക് പിന്തുണ നൽകിയതായാണ് റിപ്പോർട്ട്. പിണറായി താത്പര്യമില്ലെന്ന് അറിയിച്ചാൽ മാത്രമേ മാറ്റം പരിഗണിക്കുകയുള്ളൂ.
പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ബുധനാഴ്ച രാവിലെ ആരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇപ്പോഴും തുടരുകയാണ്. പിണറായി വിജയൻ സ്ഥാനം ഒഴിയുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്നും രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലാണ് നേതാക്കളെ ഈ നിലപാടിലേക്ക് എത്തിച്ചത്.
പ്രതിപക്ഷ ഉപനേതാവായി കെ.എൻ. ബാലഗോപാലിനെ പരിഗണിക്കുന്നതായും സൂചനയുണ്ട്.
