കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശക സമിതി യോഗം: കേരളത്തെ പ്രതിനിധീകരിച്ച് ഡോ. പാച്ചല്ലൂർ അശോകൻ
BY: TNN NATIONAL DESK
ന്യൂഡൽഹി:
ഡൽഹിയിലെ അടൽ അക്ഷയ് ഊർജ്ജ ഭവനിൽ വെച്ച് നടന്ന കേന്ദ്ര പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മന്ത്രാലയത്തിന്റെ (MNRE) ഹിന്ദി ഉപദേശക സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഡോ. പാച്ചല്ലൂർ അശോകൻ പങ്കെടുത്തു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
ഊർജ്ജ മേഖലയുടെ ദൈനംദിന ഭരണനിർവ്വഹണത്തിൽ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ ഉപയോഗം കൂടുതൽ വ്യാപിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി യോഗത്തിൽ ഊന്നിപ്പറഞ്ഞു. മന്ത്രാലയത്തിന്റെ വിവിധ വിഭാഗങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും ഹിന്ദിയുടെ ഉപയോഗം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് സെക്രട്ടറി സന്തോഷ് സാരംഗി വിശദീകരിച്ചു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, ഔദ്യോഗിക ഭാഷാ നയം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനെക്കുറിച്ചും അത് ഊർജ്ജ മേഖലയുടെ പ്രവർത്തനങ്ങളുമായി എങ്ങനെ സമന്വയിപ്പിക്കാം എന്നതിനെക്കുറിച്ചും വിശദമായ ചർച്ചകൾ നടന്നു.
