കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ‘അത്ഭുതദ്വീപ്’ താരം ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

 കണ്ണൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ‘അത്ഭുതദ്വീപ്’ താരം ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ:

കണ്ണൂർ കണ്ണവത്ത് അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ടിടിച്ച് സിനിമ-മിമിക്രി താരം ഇസ്മായിൽ ഉൾപ്പെടെ രണ്ടുപേർ മരണപ്പെട്ടു. കണ്ണവം സ്വദേശിയായ നടൻ ഇസ്മായിൽ, കണ്ണവം പോലീസ് സ്റ്റേഷന് മുൻവശത്ത് ടയർ പ‍ഞ്ചർ കട നടത്തുന്ന ബാബു എന്നിവരാണ് മരിച്ചത്. വിനയൻ സംവിധാനം ചെയ്ത പ്രശസ്ത ചിത്രം ‘അത്ഭുതദ്വീപ്’ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിച്ച ഇസ്മായിൽ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. പേരാവൂർ ഭാഗത്തുനിന്ന് അമിതവേഗതയിലെത്തിയ കാർ കണ്ണവം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലുണ്ടായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തെത്തുടർന്ന് ഇടിച്ച് തകർത്ത കാറും അതിന്റെ ഡ്രൈവറെയും കണ്ണവം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രിയ കലാകാരന്റെ അപ്രതീക്ഷിത വേർപാടിൽ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News