ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം; തീവ്രത 5.5

 ലഡാക്കിലെ ലേയിൽ ശക്തമായ ഭൂചലനം; തീവ്രത 5.5

ലേ: ലഡാക്കിലെ ലേയിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് (NCS) ഭൂചലനത്തിന്റെ വിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെ കൃത്യം 6.05-നാണ് ലേയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി വ്യക്തമാക്കി.

അതിരാവിലെ ഉണ്ടായ ശക്തമായ കുലുക്കത്തിൽ പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിയിറങ്ങി. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല എന്നത് വലിയ ആശ്വാസമായിട്ടുണ്ട്. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ നിരീക്ഷിച്ചു വരികയാണ്.

Tags: Leh, Earthquake, Ladakh

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News