മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാലാൻഡ് ഐക്കണിക് മുടി വെട്ടിമാറ്റി; സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ തമാശരൂപേണയുള്ള പ്രതികരണം വൈറൽ
എർലിങ് ഹാലാൻഡ് ഐക്കണിക്

ലണ്ടൻ:
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലാൻഡ് തന്‍റെ ഐക്കണിക് നീണ്ട സുവർണ്ണ മുടിയിഴകൾ പൂർണ്ണമായും വെട്ടിമാറ്റി ബസ് കട്ട് ലുക്കിലേക്ക് മാറി. പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി സ്വന്തം യൂട്യൂബ് വ്ലോഗിലൂടെയാണ് താരം ഈ പുതിയ മാറ്റം ആരാധകരുമായി പങ്കുവെച്ചത്.
മുടി വെട്ടുന്നതിന് മുൻപ് മുൻ സ്വീഡിഷ് ഇതിഹാസ താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് നൽകിയ ഉപദേശത്തെക്കുറിച്ച് ഹാലാൻഡ് തമാശരൂപേണ വെളിപ്പെടുത്തി. “നിന്‍റെ ശക്തി മുഴുവൻ ഈ മുടിയിലാണ്, അത് ഒരിക്കലും വെട്ടരുത്” എന്ന് സ്ലാറ്റൻ മുമ്പ് ഉപദേശിച്ചിരുന്നു. എന്നാൽ ഇത്തവണ മാറ്റത്തിന് തയ്യാറായ ഹാലാൻഡിനെ വീഡിയോ കോളിൽ കണ്ടപ്പോൾ സ്ലാറ്റൻ തമാശയായി ദേഷ്യപ്പെടുകയും, “എന്നെ ബ്ലോക്ക് ചെയ്യ്, ഫോണിൽ നിന്ന് എന്‍റെ നമ്പർ കളഞ്ഞേക്ക്” എന്ന് പ്രതികരിക്കുകയും ചെയ്തു.
ലുക്കിൽ ഗ്രൗണ്ടിലിറങ്ങിയ ഹാലാൻഡിന് ആരാധകരിൽ നിന്നും സഹതാരങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.
