ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ദുരൂഹതയാരോപിച്ച് ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിലേക്ക് മാർച്ച്

 ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച്: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ദുരൂഹതയാരോപിച്ച് ആലപ്പുഴയിൽ വ്യാപാര സ്ഥാപനത്തിലേക്ക് മാർച്ച്

ആലപ്പുഴ:

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് ഡിവൈഎഫ്ഐ നേതൃത്വത്തിൽ മാർച്ച് നടത്തി. ആലപ്പുഴയിൽ പ്രവർത്തിക്കുന്ന ‘ഇഹ ഡിസൈൻസ്’ (Iha Designs) എന്ന വസ്ത്ര സ്ഥാപനത്തിലേക്കാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. പി.എച്ച്. അയ്യർ ജങ്ഷന് സമീപം പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് മാർച്ച് തടഞ്ഞു.

വാഹനാപകടക്കേസിൽ എഫ്.ഐ.ആറിൽ വാഹനമോടിച്ചയാളുടെ പേര് പോലും ചേർക്കാൻ പൊലീസ് തയ്യാറാകാത്തതിന് പിന്നിൽ ജില്ലയിലെ കോൺഗ്രസ് നേതാവിന്റെയും മന്ത്രിയുടെയും ഇടപെടലാണെന്ന് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആർ. രാഹുൽ ആരോപിച്ചു. പ്രതിഷേധ മാർച്ച് അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സി. ശ്യാംകുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയിംസ് ശ്യാമുവേൽ, ജില്ലാ ട്രഷറർ ജിസ്മി എന്നിവർ സംസാരിച്ചു.

ഒക്ടോബർ 11ന് രാത്രി രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം നടക്കുന്നത്. അപകടത്തിൽ കർണാടക സുള്ളിയ സ്വദേശി ഇയാസ് (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക (22), വയനാട് സ്വദേശി ദേവിക (21) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ പ്രതിയായ സുഹൈലിന്റെ മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്കാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായെത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News