കേരളത്തിൽ തുലാവർഷത്തിന് തുടക്കം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

 കേരളത്തിൽ തുലാവർഷത്തിന് തുടക്കം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ തുലാവർഷത്തിന് ഔദ്യോഗിക തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രവചനം. കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസങ്ങളിലും മഴ തുടരുമെന്നാണ് വിലയിരുത്തൽ.

ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷക്കാലത്ത് ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കാണ് സാധ്യത. തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുക. വടക്കോട്ട് പോകുംതോറും മഴയുടെ ശക്തി കുറയാനാണ് സാധ്യത. പ്രധാനമായും ഉച്ചകഴിഞ്ഞ് പെയ്യുന്ന മഴയും ശക്തമായ ഇടിമിന്നലുമാണ് തുലാവർഷത്തിന്‍റെ പ്രത്യേകത.

2026-ലെ കാലാവസ്ഥയെ എൽ നിനോ പ്രതിഭാസം സാരമായി സ്വാധീനിക്കുന്നുണ്ടെന്നും, നവംബറോടെ ഇത് ഏറ്റവും ഉച്ചസ്ഥായിയിൽ എത്തുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നുണ്ട്. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News