ചങ്ങനാശ്ശേരി ഫ്ലൈഓവർ: നീളവും വീതിയും കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

 ചങ്ങനാശ്ശേരി ഫ്ലൈഓവർ: നീളവും വീതിയും കൂട്ടുന്ന കാര്യം പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി

BY: JIJO PALA

തിരുവനന്തപുരം: ചങ്ങനാശ്ശേരി ഫ്ലൈഓവറിന്റെ നീളവും വീതിയും കൂട്ടുന്നതിന്റെ പ്രായോഗികതയും അലൈൻമെന്റ് പുനപ്പരിശോധിക്കുന്നതും സർക്കാർ പരിശോധിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചു. ദേശീയപാത 183 വികസനത്തിന് യോജിക്കുന്ന രീതിയിലാകും പുതിയ അലൈൻമെന്റ് മാറ്റങ്ങൾ വരുത്തുക.

നിയമസഭയിൽ വിനു ജോബ് കുഴിമണ്ണിൽ എം.എൽ.എ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ദേശീയപാതാ അധികൃതർ, എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.

കിഫ്ബി (KIIFB) ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന നിലവിലെ അലൈൻമെന്റ് പ്രകാരം ഫ്ലൈഓവർ ചങ്ങനാശ്ശേരി എസ്.എച്ച് (SH) ജംഗ്ഷന് മുൻപായി അവസാനിക്കുന്ന രീതിയിലാണ് ഉള്ളത്. എന്നാൽ ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൂർണ്ണമായി സഹായിക്കില്ലെന്നാണ് ഉയർന്നുവന്ന നിർദേശം. ജംഗ്ഷൻ കടന്ന് ഏകദേശം 350 മീറ്റർ കൂടി ഫ്ലൈഓവർ നീട്ടിയാൽ മാത്രമേ ഗതാഗതപ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് വിലയിരുത്തൽ.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News