ലോസ് ആഞ്ചലസ് മേയർ തിരുവനന്തപുരത്തിന്റെ മകൾ: അമേരിക്കയിലെ വൻനഗരങ്ങൾ ഭരിക്കാൻ ഇന്ത്യൻ വംശജരെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോസ് ആഞ്ചലസിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യാ രാമൻ തിരുവനന്തപുരത്തിന്റെ മകളാണെന്ന് ശശി തരൂർ എം.പി. നിത്യാ രാമനൊപ്പം സോഹ്റാൻ കെ. മാമ്ദാനി ന്യൂയോർക്ക് മേയർ പദവിയിലെത്തുന്നതോടെ അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങൾ നയിക്കുന്നത് ഇന്ത്യൻ വംശജരായിരിക്കുമെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു.
ഇന്ത്യയിലെയും വിദേശത്തെയും നഗര ഭരണസംവിധാനങ്ങളെ താരതമ്യം ചെയ്തായിരുന്നു തരൂരിന്റെ പോസ്റ്റ്. ബ്രിട്ടീഷ് കാലത്തെ സമ്പ്രദായങ്ങൾ കാരണം അധികാരവും ഫണ്ടുമില്ലാതെ ഇന്ത്യയിലെ മേയർമാർ നിസ്സഹായരായി മാറുകയാണെന്നും, എന്നാൽ അമേരിക്കയിൽ ഇവർക്ക് കൂടുതൽ മികച്ച രീതിയിൽ കാര്യങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശശി തരൂരിന്റെ എക്സ് പോസ്റ്റിലെ വാക്കുകൾ:
“തിരുവനന്തപുരംകാരിയായ നിത്യാ രാമൻ ലോസ് ആഞ്ചലസിന്റെ പുതിയ മേയർ ആയിരിക്കുന്നു! സോഹ്റാൻ കെ. മാമ്ദാനിക്കൊപ്പം അമേരിക്കയിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങളും നയിക്കുന്നത് ഇന്ത്യൻ വംശജരായിരിക്കും! അധികാരവും ഫണ്ടുകളും ചിതറിച്ചു കളയുന്ന ബ്രിട്ടീഷ് കാലത്തെ സമ്പ്രദായം കാരണം മേയർമാരെ തികച്ചും നിസ്സഹായരാക്കി മാറ്റിയ നമ്മുടെ നാട്ടിലെ മേയർമാരെക്കാൾ വളരെ മികച്ച രീതിയിൽ അവർക്ക് കാര്യങ്ങൾ ചെയ്യാനാകുമെന്ന് എനിക്ക് തീർച്ചയാണ്…”
