പൂജ ബമ്പർ നറുക്കെടുപ്പ് ബുധനാഴ്ച്ച

 പൂജ ബമ്പർ   നറുക്കെടുപ്പ് ബുധനാഴ്ച്ച

ഒന്നാം സമ്മാനം 12 കോടി

സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജ ബമ്പർ [BR-94 ] നറുക്കെടുപ്പ് ബുധനാഴ്ച്ച [22 /11 /2023 ] .12കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന ഭാഗ്യവാൻ ആരാണെന്നറിയുവാനുള്ള ആകാംക്ഷയിലാണ് ടിക്കറ്റെടുത്ത് കാത്തിരിക്കുന്നവർക്ക് .300 രൂപ വിലയുള്ള ഈ പൂജ ബമ്പർ നറുക്കെടുപ്പിൽ മന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞ വർഷം 10 കോടിയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനം കാത്തിരിക്കുന്നത് 4 കോടീശ്വരന്മാരെയാണ്. ലക്ഷകണക്കിന് മറ്റ്‌ സമ്മാനങ്ങളുമുണ്ട്. ഓണ ബമ്പറിനു ശേഷം വരുന്ന ആദ്യ ബമ്പർ നറുക്കെടുപ്പെന്ന പ്രത്യേകതയും ഇതിനുണ്ട് ..നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രമുള്ളപ്പോഴും വില്പന തകൃതിയായി നടക്കുന്നു. www.statelottery.kerala.gov.in എന്ന സൈറ്റിലൂടെ നറുക്കെടുപ്പ് ഫലം പൂർണ്ണ മായി അറിയാൻ കഴിയും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News