പരവൂർ:എംഡിഎംഎയുമായി സീരിയൽ നടി പിടിയിൽ. ചിറക്കര ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (36, പാർവതി)ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇൻസ്പെക്ടർ സി ദീപുവിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 1.4 ഗ്രാം എംഡിഎംഎ യുമായി ഷംനത്ത് പിടിയിലായത്. ഇവരെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.Read More
കോഴിക്കോട്:സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ തോൽവിയറിയാതെ കുതിച്ച കണ്ണൂർ വാരിയേഴ്സിനെ മലർത്തിയടിച്ച് തിരുവനന്തപുരം കൊമ്പൻസ്. കളി തീരാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ പ്രതിരോധത്തിൽ വന്ന പിഴവിൽ കണ്ണൂർ വീണു. കോഴിക്കോട് കോർപ്പറേഷൻ ഇംഎംഎസ് സ്റ്റേഡിയത്തിൽ 2-1 ജയത്തോടെ കൊമ്പൻസ് സെമിയോട് അടുത്തു. സെമി ഉറപ്പിക്കാൻ ഇരു ടീമുകളും ആക്രമിച്ചു കളിച്ച മത്സരത്തിൽ 24-ാം മിനിറ്റിൽ അലിസ്റ്റർ അന്തോണിയിലൂടെ കണ്ണൂരാണ് ലീഡ് നേടിയതു്. 62-ാം മിനിറ്റിൽ മനോഹരമായ സെറ്റ് പീസ് ഗോളിലൂടെ കൊമ്പൻസ് ഒപ്പമെത്തി. എട്ടു കളിയിൽ 12 […]Read More
തിരുവനന്തപുരം:അസ്പ് കേരള ആരംഭിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയ്നർ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ്,മെക്കാനിക്കൽ വിഷയങ്ങളിൽ ബിടെക് ബിരുദവും പ്രസ്തുത മേഖലകളിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്ക് അവസരം.അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 22. വെബ്സൈറ്റ്:https. asapkerala.gov.in.ഫോൺ9495999620.Read More
ഗസറ്റഡ് തീയതി: 30.09.2024.അസാന തീയതി: 30.10.2024 അർധരാത്രി 12 മണി വരെ.ജനറൽ റിക്രൂട്ട്മെന്റ്:കാറ്റഗറി നമ്പർ: 314/2024 to 328/2024 വരെജില്ലാതലം:കാറ്റഗറി നമ്പർ 330/24 to 334/24 വരെ.സ്പെഷ്യൽ റിക്രൂട്ട്മെന്റ്:കാറ്റഗറി നമ്പർ 334/24 to 336/24 വരെ.എൻ സി എ വിജ്ഞാപനം:കാറ്റഗറി നമ്പർ 337/ 24 to 368/2024വരെ.അപേക്ഷ അയയ്ക്കണ്ട മേൽവിലാസം:www.keralapsc.gov.in.Read More
ബംഗളുരു:ടെസ്റ്റ് ക്രിക്കറ്റിൽ വിരാട് കോഹ്‌ലി 9000 റൺ തികച്ചു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് കോഹ്‌ലി.116-ാം ടെസ്റ്റ് കളിക്കുന്ന മുപ്പത്തിനാലുകാരന് 9017 റണ്ണായി.സച്ചിൻ ടെൻഡുൽക്കർ (15921), രാഹുൽ ദ്രാവിഡ് (13265), സുനിൽ ഗവാസ്കർ (10122)എന്നിവരാണ് കോഹ്‌ലിക്ക് മുന്നിൽ. രാജ്യാന്തര ക്രിക്കറ്റിൽ 536-ാമത്തെ മത്സരമായിരുന്നു കോഹ്‌ലിയുടേത്. മഹേന്ദ്രസിങ് ധോണിയെയാണ് അദ്ദേഹം മറി കടന്നത്.ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഇറങ്ങിയവരിൽ രണ്ടാമനായി. 664 മത്സരങ്ങളിൽ കളിച്ച സച്ചിനാണ് ഈ പട്ടികയിലും മുന്നിൽ. 197 ഇന്നിങ്സിൽ 29 സെഞ്ചുറിയും, 31 […]Read More
റോം:ഇസ്രയേലിലേക്കുള്ള എല്ലാ ആയുധ കയറ്റുമതിയും നിരോധിച്ച് ഇറ്റലി.ഇസ്രയേലുമായി ഒപ്പിട്ട എല്ലാപുതിയ കയറ്റുമതി ലൈസൻസുകളും ഒക്ടോബർ ഏഴിനു ശേഷം ഒപ്പുവച്ച കരാറുകളും ഉടൻ റദ്ദാക്കുമെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പ്രഖ്യാപിച്ചു.ഇസ്രയേലിനെതിരെ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ അടക്കമുള്ള സഖ്യകക്ഷികൾ സ്വീകരിച്ച നിലപാടിലും കടുത്ത സമീപനമാണ് ഇറ്റലിയുടെതെന്നും അവർ പറഞ്ഞു.Read More
തിരുവനന്തപുരം:അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും, ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സർക്കാർ ഉത്തരവ്. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റേയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്തിന്റേയും അടിസ്ഥാനത്തിലാണ് നിർദ്ദേശം.ആ ലോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. പടക്കം പൊട്ടിക്കുന്നതിനുള്ള സമയ നിയന്ത്രണം ഉറപ്പാക്കുന്നതിനും സംസ്ഥാനത്ത് ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുന്നുള്ളൂവെന്ന് ഉറപ്പാക്കുന്നതിനും ജില്ലാ കളക്ടർമാർക്കും, ജില്ലാ പൊലീസ് […]Read More
തിരുവനന്തപുരം:ഹരിവരാസനം റേഡിയോ എന്ന പേരിൽ തിരുവിതാംകൂർ ദേവസ്വം ബേർഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു. ഈ മണ്ഡകാലത്തിനുമുമ്പ് പ്രക്ഷേപണം ആരംഭിച്ചേക്കും. ശബരിമല വിശേഷങ്ങൾ ലോകമെമ്പാടുമുള്ള ഭക്തരിൽ എത്തിക്കു കയാണ് ലക്ഷ്യം. ഇന്റർനെറ്റ് റേഡിയോയായാണ് ആരംഭിക്കുക. ഭാവിയിൽ കമ്യൂണിറ്റി റേഡിയോയായി മാറ്റാനാണ് തീരുമാനം. സന്നദ്ധമായ കമ്പനികളിൽനിന്ന് ഇതിനായി താൽപ്പര്യപത്രം ക്ഷണിക്കും. റേഡിയോ മേഖലയിൽ 15 വർഷത്തെ പ്രവൃത്തി പരിചയം വേണം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, മറ്റു പരിപാടികൾ എന്നിവ ഉൾപ്പെടെ 24 മണിക്കൂറും പ്രക്ഷേപണമാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം ബോർഡ് […]Read More
ലെബനനിൽ നിന്ന് വിക്ഷേപിച്ച ഡ്രോൺ ശനിയാഴ്ച തെക്കൻ ഹൈഫയിലെ സിസേറിയയിലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സ്വകാര്യ വസതിക്ക് സമീപം പൊട്ടിത്തെറിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും ഭാര്യയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ ഇസ്രയേൽ ഗാസയിൽ വച്ച് തോൽപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു. ലെബനനിൽ നിന്ന് വിക്ഷേപിച്ച മറ്റ് രണ്ട് ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്തു, ടെൽ അവീവ് പ്രദേശത്ത് സൈറണുകൾ സൃഷ്ടിച്ചു. എന്നിരുന്നാലും, മൂന്നാമത്തേത് സിസേറിയയിലെ […]Read More
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ കലക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് പരിശോധിച്ചതിനുശേഷം ആണ് പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കാൻ തീരുമാനമായത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ അരുൺ കെ വിജയന് നേരെയും വിമർശനം ഉയരുന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സമിതിയുടെ ചുമതല എ. ഗീത ഐഎസിനാണ്.Read More
